കോണ്‍ഗ്രസിനെതിരെ കത്തോലിക്ക കോണ്‍ഗ്രസ്; സ്ഥിരമായി ജയിപ്പിക്കുന്നത് ഔദാര്യമായി കാണരുത്

കോണ്‍ഗ്രസിനെതിരെ കത്തോലിക്ക കോണ്‍ഗ്രസ്; സ്ഥിരമായി ജയിപ്പിക്കുന്നത് ഔദാര്യമായി കാണരുത്

തൃശൂര്‍| JOYS JOY| Last Modified ബുധന്‍, 30 മാര്‍ച്ച് 2016 (13:39 IST)
നിയമസഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ തൃശൂര്‍ അതിരുപത ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തുമായി കൂടിക്കാഴ്ച നടത്തി. ആര്‍ച്ചുബിഷപ്പുമായി നടന്നത് സൌഹൃദസന്ദര്‍ശനം മാത്രമാണെന്ന് കോടിയേരി പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, കോടിയേരി ബാലകൃഷ്‌ണന്റെ സന്ദര്‍ശനത്തിനു തൊട്ടുപിന്നാലെ കോണ്‍ഗ്രസിനെ പരോക്ഷമായി വിമര്‍ശിച്ച് കത്തോലിക്ക കോണ്‍ഗ്രസിന്റെ വാര്‍ത്താക്കുറിപ്പ് പുറത്തുവന്നു. ‘സ്ഥിരമായി ജയിപ്പിക്കുന്നത് സഭയുടെ ഔദാര്യമായി കാണരുത്’ എന്നാണ് വാര്‍ത്താക്കുറിപ്പിലെ പ്രധാന മുന്നറിയിപ്പ്. കോണ്‍ഗ്രസ് കത്തോലിക്കരെ അവഗണിക്കുകയാണെന്ന വിമര്‍ശനവുമുണ്ട്.

കഴിഞ്ഞ കുറച്ചു കാലമായി തൃശൂര്‍ അതിരൂപത കോണ്‍ഗ്രസിനോട് കടുത്ത നിലപാട് തുടരുകയാണ്. തദ്ദേശഭരണ സ്ഥാപന തെരഞ്ഞെടുപ്പു കാലത്ത് അതിരൂപതയെ വിമര്‍ശിച്ച് തേറമ്പില്‍ രാമകൃഷ്ണന്‍ എം എല്‍ എ പ്രസംഗിച്ചത് അവരെ ചൊടിപ്പിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :