ഇടതുമുന്നണിയെ അവിശ്വസിക്കേണ്ട കാര്യമില്ല; സുരേന്ദ്രന്‍ പിള്ളയ്ക്ക് സീറ്റ് ലഭിക്കാതെ പോയതിലുള്ള വിഷമമാണെന്നും സ്കറിയ തോമസ്

ഇടതുമുന്നണിയെ അവിശ്വസിക്കേണ്ട കാര്യമില്ല; സുരേന്ദ്രന്‍ പിള്ളയ്ക്ക് സീറ്റ് ലഭിക്കാതെ പോയതിലുള്ള വിഷമമാണെന്നും സ്കറിയ തോമസ്

കടുത്തുരുത്തി| JOYS JOY| Last Modified ചൊവ്വ, 29 മാര്‍ച്ച് 2016 (14:50 IST)
സംസ്ഥാനം തെരഞ്ഞെടുപ്പിലേക്ക് അടുക്കുന്തോറും മുന്നണികളിലും ഘടകകക്ഷികളിലും പ്രശ്നങ്ങള്‍ പുകയുന്നു. ഇടതുമുന്നണിയിലെ സീറ്റ് വിഭജനം പൂര്‍ത്തിയായതോടെ കേരള കോണ്‍ഗ്രസ് സ്കറിയ തോമസ് വിഭാഗത്തിലാണ് ഭിന്നത രൂക്ഷമായിരിക്കുന്നത്.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ മൂന്നു സീറ്റ് ലഭിച്ച കേരള കോണ്‍ഗ്രസ് സ്കറിയ തോമസ് വിഭാഗത്തിന് ഇത്തവണ ഒരു സീറ്റാണ് ലഭിച്ചത്. കടുത്തുരുത്തി മണ്ഡലമാണ് പാര്‍ട്ടിക്ക് ലഭിച്ചത്. എന്നാല്‍, പാര്‍ട്ടിക്ക് ലഭിച്ച
കടുത്തുരുത്തി സീറ്റില്‍ വിജയസാധ്യതയില്ലെന്ന് സുരേന്ദ്രന്‍ പിള്ള അഭിപ്രായപ്പെട്ടിരുന്നു. സുരേന്ദ്രന്‍ പിള്ളയുടെ ഈ അഭിപ്രായത്തെ ചെയര്‍മാന്‍ സ്കറിയ തോമസ് തള്ളുകയായിരുന്നു.

ഇടതുമുന്നണിയെ അവിശ്വസിക്കേണ്ട കാര്യമില്ലെന്ന് പറഞ്ഞ സ്കറിയ തോമസ് സുരേന്ദ്രന്‍ പിള്ളയ്ക്ക് സീറ്റ് ലഭിക്കാതെ പോയതിലുള്ള വിഷമമാണെന്നും പറഞ്ഞു. താന്‍ മത്സരിക്കുന്ന കടുത്തുരുത്തി വിജയസാധ്യതയുള്ള മണ്ഡലമാണ്. പാര്‍ട്ടി ചെയര്‍മാന്‍ മത്സരിക്കുന്ന സീറ്റ് വിജയസാധ്യതയില്ലെന്ന് പറയാന്‍ പാടില്ലായിരുന്നു. ഇപ്പോള്‍ ലഭിച്ച സീറ്റില്‍ വിജയിക്കുമെന്നും പ്രത്യേക സാഹചര്യത്തിലാണ് 2011 നിയമസഭ തെരഞ്ഞെടുപ്പില്‍ മൂന്നു സീറ്റുകള്‍ ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

സ്വന്തം ജില്ലയായ കൊല്ലത്ത് പോലും അനുയായികളില്ലാത്ത സുരേന്ദ്രന്‍ പിള്ളയ്ക്ക് കടുത്തുരുത്തി മണ്ഡലത്തെക്കുറിച്ച് ഒന്നും അറിയില്ലെന്നും സ്കറിയ തോമസ് പറഞ്ഞു. ഇടതുമുന്നണിയില്‍ ഒരു സീറ്റ് ലഭിച്ചതിനെതിരെ വി സുരേന്ദ്രന്‍ പിള്ള രംഗത്ത് വന്നിരുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :