അഭിറാം മനോഹർ|
Last Modified വ്യാഴം, 25 ഓഗസ്റ്റ് 2022 (16:23 IST)
സൈബർ സുരക്ഷയ്ക്ക് വേണ്ടി കേരള പോലീസിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന രാജ്യത്തെ തന്നെ ഏറ്റവും വലിയ സൈബർ സുരക്ഷ കോൺഫറൻസ് ആയ കൊക്കൂണിന്റെ 15 മത് എഡിഷന് വേണ്ടിയുള്ള രജിസ്ട്രേഷൻ ആരംഭിച്ചു.കൊച്ചിയിലെ ഹോട്ടൽ ഗ്രാന്റ് ഹയാത്തിൽ വെച്ച് സെപ്തംബർ 23,24 തീയതികളിൽ നടക്കുന്ന കോൺഫറിലും, 21, 22 തീയതികളിലും നടക്കുന്ന പ്രീ കോൺഫറൺസിലേക്കുമുള്ള രജിസ്ട്രേഷനാണ് ആരംഭിച്ചത്.
സൈബർ രംഗത്ത് വർദ്ധിച്ച് വരുന്ന കുറ്റകൃത്യങ്ങൾ തടയുന്നതിനും, ബാങ്കിംഗ് , സ്വകാര്യ മേഖലകളിലെ സൈബർ തട്ടിപ്പുകളിൽ പ്രതിരോധം തീരക്കുന്നതിനുമായുള്ള പരിശീലനങ്ങളും ഈ ദിവസങ്ങളിലെ കോൺഫറൺസിനോട് അനുബന്ധിച്ച് നൽകുകയും ചെയ്യും. വിദ്യാർത്ഥികൾ, സ്വകാര്യ വ്യക്തികൾ, കോപ്പറേറ്റുകൾ
തുടങ്ങിയ വിഭാഗക്കാർക്ക് വേണ്ടിയുള്ള രജിസ്ട്രേഷനുകൾ തുടരുകയാണ്. രജിസ്ട്രേഷന് വേണ്ടി https://india.c0c0n.org/2022/registration സന്ദർശിക്കാം.