കരിപ്പൂര്‍ വെടിവെപ്പ്‍: ജവാന്മാരുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

  സിഐഎസ്എഫ് , കരിപ്പൂര്‍ വെടിവെപ്പ് , കോടതി , പ്രതികള്‍
മഞ്ചേരി| jibin| Last Modified വെള്ളി, 19 ജൂണ്‍ 2015 (07:48 IST)
കരിപ്പൂര്‍ വിമാനത്താവളത്തില്‍ സിഐഎസ്എഫ് ജവാന്‍ വെടിയേറ്റു മരിച്ച സംഭവത്തെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ പൊതുമുതല്‍ നശിപ്പിച്ച കേസില്‍ പ്രതികളായ നാലു ജവാന്മാരുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. മഞ്ചേരി ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയാണ് വിധി പറയുന്നത്.

സിഐഎസ്എഫ് ജവാന്‍ ശരത് സിംഗ് യാദവ് വെടിയേറ്റു മരിച്ച സംഭവത്തെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ പൊതുമുതല്‍ നശിപ്പിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ബിഹാര്‍ സ്വദേശി വിനയകുമാര്‍ ഗുപ്ത (25), മഹാരാഷ്ട്ര സ്വദേശി രാമോഗി ദീപക് യശ്വന്ത് (26), ഉത്തര്‍പ്രദേശ് സ്വദേശി ലോകേന്ദ്ര സിംഗ് (26), രാജസ്ഥാന്‍ സ്വദേശി രാകേഷ് കുമാര്‍ മീണ (26) എന്നിവരുടെ ജാമ്യാപേക്ഷയാണ് പരിഗണിക്കുന്നത്. അതേസമയം, കേസിലെ മറ്റു പ്രതികളുടെ അറസ്റ് വൈകുന്നതില്‍ കോടതി അതൃപ്തി പ്രകടിപ്പിച്ചു.

പ്രതികള്‍ സ്വയം കീഴടങ്ങിയ സാഹചര്യത്തില്‍ ജാമ്യം ലഭിക്കുന്നതിന് എതിര്‍പ്പുണ്ടാവില്ലെന്നാണ് സൂചന. സ്വമേധയാ കീഴടങ്ങിയ പ്രതികള്‍ ജാമ്യം അനുവദിക്കുന്ന പക്ഷം ഒളിവില്‍ പോകുമെന്ന വാദത്തില്‍ കഴമ്പില്ലെന്നു പ്രതിഭാഗം അഭിഭാഷകന്‍ ഇന്നലെ കോടതിയില്‍ വാദിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :