പള്ളിയിൽ നിന്നും ഒരു ലക്ഷം രൂപ മോഷ്ടിച്ചവർക്ക് വൈദികൻ നൽകിയ ശിക്ഷ!

പള്ളിയിൽ നിന്നും ഒരു ലക്ഷം രൂപ മോഷ്ടിച്ച കള്ളന്മാർക്ക് വൈദികൻ നൽകിയ ശിക്ഷ വ്യത്യസ്തം. പ്രതികളെ കെട്ടിപ്പിടിച്ച ശേഷം ചെയ്ത തെറ്റുകൾക്ക് ദൈവത്തോട് മാപ്പ് ചോദിക്കണമെന്നും അധ്വാനിച്ച് ജീവിക്കണമെന്നും പള്ളിവികാരി കള്ളന്മാരോട് പറഞ്ഞു. കള്ളന്മാരെ വെറുതെ വിട

പീരുമേട്| aparna shaji| Last Modified വ്യാഴം, 23 ജൂണ്‍ 2016 (10:40 IST)
പള്ളിയിൽ നിന്നും ഒരു ലക്ഷം രൂപ മോഷ്ടിച്ച കള്ളന്മാർക്ക് വൈദികൻ നൽകിയ ശിക്ഷ വ്യത്യസ്തം. പ്രതികളെ കെട്ടിപ്പിടിച്ച ശേഷം ചെയ്ത തെറ്റുകൾക്ക് ദൈവത്തോട് മാപ്പ് ചോദിക്കണമെന്നും അധ്വാനിച്ച് ജീവിക്കണമെന്നും പള്ളിവികാരി കള്ളന്മാരോട് പറഞ്ഞു. കള്ളന്മാരെ വെറുതെ വിടുകയും ചെയ്തു.

പശ്ചാത്താപമേ പ്രായ്ശ്ചിത്തം എന്ന യേശുക്രിസ്തുവിന്റെ വചനത്തെ ശിരസാവഹിച്ച് കുമളി സെന്റ് തോമസ് പള്ളി വികാരി തോമസ് വയലുങ്കലാണ് ബുധനാഴ്ച പീരുമേട് കോടതിയിൽ കേസ് വിസ്തരിക്കുന്നതിന് തൊട്ടുമുൻപ് കള്ളന്മാർക്ക് മാപ്പു നൽകിയത്. പള്ളിയുടെ ഓഫീസ് മുറി കുത്തിതുറന്ന് പണം മോഷ്ടിച്ച മുരുകൻ, കുപ്പുസ്വാമി എന്നിവർക്കാണ് ഉപദേശം നൽകി വികാരി വെറുതെ വിട്ടത്.

2016 കാരുണ്യ വർഷമായി ആചരിക്കുവാനുള്ള ഫ്രാൻസിസ് മാർപ്പാപ്പയുടെ ആഹ്വാനവും ക്രൈസ്തവ തത്വശാസ്ത്രങ്ങളുമാണ് തെറ്റ് ക്ഷമിക്കാൻ വൈദികനെ പ്രേരിപ്പിച്ചത്. പക്ഷേ ക്രിമിനൽ കേസായതിനാൽ കേസ് ഇല്ലാതാകണമെങ്കിൽ സർക്കാരും കോടതിയും തന്നെ വിചാരിക്കണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :