എട്ടാം ക്ലാസ് വിദ്യാര്‍ഥിയെ മര്‍ദിക്കുകയും തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്ത പൊലീസുകാരൻ കസ്റ്റഡിയിൽ

എട്ടാം ക്ലാസ് വിദ്യാര്‍ഥിയ്ക്കുനേരെ പൊലീസുകാരന്റെ അക്രമം

കാഞ്ഞിരപ്പള്ളി, പൊലീസ്, മര്‍ദനം kanjirappalli, police, arrest
കാഞ്ഞിരപ്പള്ളി| സജിത്ത്| Last Modified ബുധന്‍, 22 ജൂണ്‍ 2016 (15:36 IST)
എട്ടാം ക്ലാസ് വിദ്യാര്‍ഥിയ്ക്കുനേരെ പൊലീസുകാരന്റെ അക്രമം. പെരുവന്താനം പൊലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ ഷെമീ മോന്‍ എന്ന ഷാജിക്കെതിരെയാണ് ആരോപണം ഉയര്‍ന്നത്.

തന്റെ ചെരുപ്പെടുത്തെന്നാരോപിച്ച് വിദ്യാര്‍ഥിയെ മര്‍ദിക്കുകയും തുടര്‍ന്ന് തോക്കുചൂണ്ടി വെടിവയ്ക്കുമെന്ന്
ഭീഷണിപ്പെടുത്തുകയും ചെയ്തുയെന്നാണ് ആരോപണം. ഇന്നലെ വൈകുന്നേരം ആറരയോടെയായിരുന്നു സംഭവം നടന്നത്.

കാഞ്ഞിരപ്പള്ളി അഞ്ചിലിപ്പ പള്ളിയില്‍ നമസ്കാരത്തിനായി എത്തിയ എട്ടാം ക്ലാസുകാരനെതിരെയാണ് പൊലീസുകാരന്‍ ഇത്തരത്തില്‍ അതിക്രമം നടത്തിയത്. പള്ളിയില്‍ വച്ച് തന്റെ ചെരുപ്പ് തട്ടിയെന്നാരോപിച്ചാണ് ഇയാള്‍ കുട്ടിയെ മര്‍ദിച്ചതെന്നും പരാതിയില്‍ പറയുന്നു.

തുടര്‍ന്ന് അരമണിക്കൂറിനുശേഷം മര്‍ദനമേറ്റ ഈ വിദ്യാര്‍ഥിയുടെ വീട്ടിലെത്തിയ ഷാജി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്നും പൊലീസിന് നല്‍കിയ പരാതിയില്‍ വ്യക്തമാക്കി. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഇയാളെ കസ്റ്റിഡിലെടുക്കുകയായിരുന്നു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :