സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 28 ഡിസംബര്‍ 2024 (20:21 IST)
ആലുവയില്‍ കൈക്കൂലി വാങ്ങുന്നതിനിടെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിജിലന്‍സിന്റെ പിടിയിലായി. മോട്ടോര്‍ വാഹന ഇന്‍സ്‌പെക്ടറായ തഹ്‌റൂദിനെയാണ് വിജിലന്‍സ് പിടികൂടിയത്.
ആലുവ ബാങ്ക് കവലയില്‍ വച്ചായിരുന്നു സംഭവം. സ്ഥിരമായി കൈക്കൂലി വാങ്ങുന്ന ആളാണ് ഇയാളെന്ന് വിജിലന്‍സ് പറഞ്ഞു. ഇയാളില്‍നിന്ന് 7000 രൂപയും പിടിച്ചെടുത്തിട്ടുണ്ട്.
അതേസമയം കാസര്‍കോട് ക്രിസ്മസ് ആഘോഷിക്കാന്‍ ബന്ധു വീട്ടിലെത്തിയ കുട്ടികള്‍ മുങ്ങിമരിച്ചു. എരഞ്ഞിപ്പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികളാണ് മരിച്ചത്. 17 കാരനായ റിയാസ് 13 വയസ്സുള്ള യാസീന്‍, സമദ് എന്നിവരാണ് മരിച്ചത്. സഹോദരി സഹോദരന്മാരുടെ മക്കളാണ് ഇവര്‍. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് കുട്ടികള്‍ അപകടത്തില്‍പ്പെട്ടത്. മൂന്നു കുട്ടികളില്‍ റിയാസിന് നീന്താന്‍ അറിയില്ലായിരുന്നു. പുഴയില്‍ കുളിക്കവെ റിയാസ് മുങ്ങി പോവുകയായിരുന്നു. പിന്നാലെ രക്ഷിക്കാന്‍ ഇറങ്ങിയ രണ്ടു കുട്ടികളും അപകടത്തില്‍പ്പെട്ടു.