കോഴിക്കോട് അധ്യാപകന്‍ വിദ്യാത്ഥിനികളെ പീഡിപ്പിച്ചു

കോഴിക്കോട്| Last Modified തിങ്കള്‍, 18 ഓഗസ്റ്റ് 2014 (11:53 IST)


കോഴിക്കോട് ഒരു പ്രമുഖ സ്കൂളില്‍ വിദ്യാര്‍ത്ഥികളെ ഇവിടുത്തെ ചിത്രകലാ അധ്യാപകന്‍ പീഡനത്തിനിരയാക്കിയെന്ന് പരാതി.സ്കൂളിലെ 21 കുട്ടികള്‍ അധ്യാപകന്റെ പീഡിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.സാമൂതിരി സ്കൂളിലെ വിദ്യാര്‍ഥിനികളാണ് അധ്യാപകന്റെ പീഡനത്തിനിരയായത്. സ്കൂളിലെ ലൈബ്രറിയില്‍ വച്ചാണ് ഇയാള്‍ വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ചത്.

അധ്യാപകനെതിരെ വിദ്യാര്‍ത്ഥിനികളും പി.ടി.എയും നേരത്തെ പരാതി നല്‍കിയിരുന്നു. എന്നാല്‍ അധ്യാപകനെ സംരക്ഷിക്കുന്ന നിലപാടാണ് സ്കൂള്‍ അധികൃതര്‍ സ്വീകരിച്ചത്. വിദ്യാര്‍ത്ഥിനികള്‍ അധ്യാപകനെതിരെ പരാതിപ്പെട്ടിയിലിട്ട പരാതി സ്കൂള്‍ അധികൃതര്‍ മുക്കിയതായും പരാതി ഉയര്‍ന്നിട്ടുണ്ട്.അധ്യാപകനെതിരെ നടപടി ആവശ്യപ്പെട്ട പിടിഐ പ്രസിഡന്റിനെ പുറത്താക്കിയിരിക്കുകയാണ്.

ചിത്രകലാ‍ അധ്യാപകന്‍ ഇപ്പോള്‍ അവധിയിലാണ്.സംഭവത്തില്‍ പ്രതിഷേധിച്ച് വിദ്യാത്ഥി സംഘടനകള്‍ രംഗത്ത് വന്നിട്ടുണ്ട്.























ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :