ഫിലോസഫിക്കും കെമിസ്ട്രിക്കും ഐ‌എസ്‌ഐ‌എസ് വിലക്ക്!

കെയ്‌റോ| VISHNU.NL| Last Modified ശനി, 16 ഓഗസ്റ്റ് 2014 (16:17 IST)
അറേബ്യന്‍ മേഖലയില്‍ പിടിമുറുക്കുക്കൊണ്ടിരിക്കുന്ന ഐ‌എസ്‌‌ഐഎസ് തീവ്രവാദികള്‍ തങ്ങളുടെ അധീനതയിലുള്ള പ്രദേശങ്ങളില്‍ ശരിയ നിയമങ്ങള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി കെമിസ്ട്രിക്കും ഫിലോസഫിക്കും നിരോധനം ഏര്‍പ്പെടുത്തി.

ഐസിലിന്റെ നിയന്ത്രണത്തിലുള്ള സിറിയന്‍ പട്ടണമായ റഖയിലെ സ്‌കൂളുകളിലാണ് ആദ്യമായി ഈ നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നത്. കെമിസ്ട്രിയും ഫിലോസഫിയും ദൈവത്തിന്റെ നിയമങ്ങളുടെ പരിധിയില്‍ വരാത്തതിനാലാണ് നിരോധനം കൊണ്ടുവരുന്നതെന്ന് തീവ്രവാദികള്‍ അറിയിച്ചു.

സിറിയയിലും ഇറാഖിലുമായി വ്യാപിച്ചുകിടക്കുന്ന ഖിലാഫത്ത് രാഷ്ട്ര പ്രഖ്യാപനത്തിനുശേഷം ഇതാദ്യമായാണ് ഐസില്‍ പോരാളികള്‍ വിദ്യാഭ്യാസ രംഗത്ത് ശ്രദ്ധപതിപ്പിക്കുന്നത്. ഇസ്ലാമീക സമ്പ്രദായത്തിലുള്ള വിദ്യാഭ്യാസ രീതികള്‍ സജ്ജീകരിക്കാന്‍ ഇവിടുത്തേ സ്കൂള്‍ അധികൃതരോട് തീവ്രവാദികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

സ്‌കൂളുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് ഇസ്ലാമികമായ രീതിയിലേക്ക് പരിവര്‍ത്തനം ചെയ്യിക്കാന്‍ വിദ്യാഭ്യാസ ബോര്‍ഡും ഐസില്‍ സ്ഥാപിച്ചിട്ടുണ്ട്. റഖ ഐസില്‍ നിയന്ത്രണത്തിലായതോടെ ഇവര്‍ക്കുള്ള വേതനം സിറിയന്‍ പ്രസിഡന്റ് ബശാര്‍ അല്‍ അസദ് നിര്‍ത്തലാക്കിയിരുന്നു. എന്നാല്‍ നിലവില്‍ ഇവര്‍ക്കുള്ള ശമ്പളം തീവ്രവാദികള്‍ നല്‍കുന്നുണ്ടെന്നാണ് വിവരം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :