കുട്ടികളെ ഉപയോഗിച്ച് ഭിക്ഷാടനം; 30 അംഗ ഭിക്ഷാടന സംഘം പിടിയില്‍

Last Modified ബുധന്‍, 15 ജൂലൈ 2015 (13:33 IST)
മലപ്പുറത്ത് 24 ഓളം കുട്ടികളെ ഉപയോഗിച്ച് ഭിക്ഷാടനം നടത്തിവന്ന സംഘം പിടിയില്‍. ആന്ധ്രയില്‍ നിന്നുളള 30 അംഗ സംഘമാണു പിടിയിലായത്. ആന്ധ്രാപ്രദേശിലെ ചിറ്റൂരിൽ നിന്നെത്തിയ കുട്ടികളെയാണ് ഭിക്ഷാടനത്തിന് ഉപയോഗിക്കുന്നത്.

കോട്ടക്കലിൽ അന്യ സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേഴ്സുകളിൽ നടത്തിയ പരിശോധനയിലാണ് കുട്ടികളെ കണ്ടെത്തിയത്. സംസ്ഥാനത്തു ബാലഭിക്ഷാടനം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പോലീസ് പരിശോധന കര്‍ശനമാക്കിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :