മുഖ്യമന്ത്രിയെയും സുധീരനെയും പരിഹസിച്ച് ചീഫ് വിപ്പിന്റെ ബ്ലോഗ് പോസ്റ്റ്

കോട്ടയം| Last Modified ചൊവ്വ, 7 ഒക്‌ടോബര്‍ 2014 (11:36 IST)
മുഖ്യമന്ത്രിയെയും കെപിസിസി അധ്യക്ഷനെയും
പരിഹസിച്ച് ചീഫ് വിപ്പ് പി സി ജോര്‍ജിന്റെ ബ്ലോഗ് പോസ്റ്റ്. മദ്യനയവും ഫ്‌ളക്‌സ് നിരോധനവുമാണ് ബ്ലോഗിലെ വിഷയം. പ്രതിച്ഛായയ്ക്കു വേണ്ടിയുള്ള മത്സരമാണ് നടക്കുന്നതെന്നാണ് പ്രധാന ആരോപണം.

നിറമുള്ള വീര്യജലം സ്വസ്ഥമായിരുന്ന് കുടിക്കാവുന്ന ഇടങ്ങളൊക്കെ പൂട്ടിക്കുന്നതിന് മുമ്പാണ് എലിയെ പേടിച്ച് ഇല്ലം ചുടുക എന്ന പ്രാര്‍ഥനാശ്ലോകം ഉണ്ടായത്. പത്തു മുപ്പതിനായിരം ആളുകള്‍ കഞ്ഞി കുടിച്ചിരുന്ന ഫ്‌ളക്‌സ് ബോര്‍ഡ് വ്യവസായം ഇന്ത്യയില്‍ ഒരിടത്തുമില്ലാത്ത വിധം പരിസ്ഥിതിയെ കൂട്ടുപിടിച്ച് നിരോധിച്ചതും പ്രതിച്ഛായ അനുഗ്രഹത്തിനു വേണ്ടി.

ഡല്‍ഹി കുമാരകടാക്ഷം ഒന്നുകൊണ്ടു മാത്രം രാഷ്ട്രീയ ലോട്ടറിയിലെ സൂപ്പര്‍ ബമ്പര്‍ അടിച്ചയാളെക്കൊണ്ട് ഇരിക്കപ്പൊറുതിയില്ലെന്നു പറയുന്ന ജോര്‍ജ് കാലിയായ പണപ്പെട്ടി മെയ്യനങ്ങാതെ നിറയ്ക്കാന്‍ കേരള വാസികള്‍ കഞ്ഞികുടിക്കുന്നതിനും സെസ് ഏര്‍പ്പെടുത്തിയിരിക്കുന്നതായി പരാതിപ്പെടുന്നു. കേരളത്തില്‍ പ്രതിച്ഛായയ്ക്കു വേണ്ടിയുള്ള ആവശ്യം കൂടിയതു കാരണം സമ്മര്‍ദ്ദം താങ്ങാനാവാതെ ഒടുവില്‍ പ്രതിച്ഛായ ദേവന്‍ രാജി സമര്‍പ്പിക്കുന്നിടത്താണ് ചീഫ് വിപ്പിന്റെ കുറിപ്പ് അവസാനിക്കുന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :