ആലപ്പുഴ|
rahul balan|
Last Modified ഞായര്‍, 7 ഫെബ്രുവരി 2016 (17:36 IST)
ജോസ് തെറ്റയിലിനെതിരെ താന്‍ ഉന്നയിച്ച ലൈംഗികാരോപണം മുഖ്യമന്ത്രി
ഉമ്മന്‍ചാണ്ടിയുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നുവെന്ന് നോബി. കൈരളി പീപ്പിളിനു നല്‍കിയ അഭിമുഖത്തിലായിരുന്നു നോബിയുടെ ഈ വെളിപ്പെടുത്തല്‍.
‘സോളാര്‍ അഴിമതിക്കേസില്‍ നിന്നും ശ്രദ്ധ തിരിക്കാനായിരുന്നു ഉമ്മന്‍ചാണ്ടി ഇത്തരം ഒരു നീക്കം നടത്തിയത്. ഇതനുസരിച്ച് എസ്പിക്ക് പരാതി നല്‍കി. പിന്നീട് മുഖ്യമന്ത്രിയുടേ തന്നെ നിര്‍ദ്ദേശപ്രകാരമാണ് ഒരു മണിക്കൂറിനു ശേഷം പരാതി പിന്‍വലിച്ചത്. ഇതിന് ബെന്നി ബഹന്നാന്‍ എം എല്‍ എയും കൂട്ടുനിന്നു. 2013 ജൂണിലായിരുന്നു സംഭവം ’ - നോബി വെളിപ്പെടുത്തി.
മുഖ്യമന്ത്രിയെ നേരിട്ടറിയാമെന്നും ഇക്കാര്യം ചര്‍ച്ച ചെയ്യാനായി പലതവണ മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസിലും പുതുപ്പള്ളിയിലെ വീട്ടില്‍ വച്ചും
കണ്ടിട്ടുണ്ടെന്നും നോബി പറഞ്ഞു.
മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ ഉമ്മന്‍ചാണ്ടി ഇത്തരത്തില്‍ തന്നെ ഉപയോഗിക്കുമെന്ന് അന്ന് അറിയില്ലായിരുന്നു.
തന്റെ കാരുണ്യം കൊണ്ടാണ് മുഖ്യമന്ത്രി ആ കസേരയില്‍ ഇരിക്കുന്നത്. അതേ തനിക്കുതന്നെ മുഖ്യമന്ത്രിയെ ആ സ്ഥാനത്തുനിന്നും താഴെ ഇറക്കാന്‍ സാധിക്കുമെന്നും നോബി പറഞ്ഞു.
തനിക്ക് ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു, ഇതുമായി ബന്ധപ്പെട്ട് പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തി. അവര്‍ വഴിയാണ് ബെന്നി ബഹനാനുമായി കാണുകയും പിന്നീട് മുഖ്യമന്ത്രിയിലേക്ക് എത്തിപ്പെടുകയും ചെയ്തത്. തന്റെ വിലപ്പെട്ട ജീവിതം നഷ്‌ടമാക്കിയാണ് താന്‍ ഇങ്ങനെയൊരു കാര്യത്തിന് കൂട്ടുനിന്നതെന്നും അവര്‍ വ്യക്തമാക്കി.
ക്ലിഫ് ഹൌസില്‍ മുഖ്യമന്ത്രിയെ കാണാന്‍ പോയ സമയത്ത് ഒരിക്കല്‍ ചാണ്ടി ഉമ്മനെ കണ്ടിരുന്നെന്നും നോബി പറഞ്ഞു. ഈ കുട്ടി എന്താണ് ഇവിടെ ഇരിക്കുന്നതെന്ന് മറ്റൊരാളോട് ചോദിച്ചപ്പോള്‍ വേറൊരു കാര്യവുമായി വന്നതാണെന്ന് പറയുകയായിരുന്നു. ചാണ്ടി ഉമ്മനുമായി നേരിട്ട് താന്‍ സംസാരിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ കസേര നിലനിര്‍ത്തി കൊടുത്തത് ഞാനാണ്, കസേരയില്‍ നിന്ന് അദ്ദേഹത്തെ ഇറക്കാനും അറിയാമെന്നും എന്നാല്‍ മുഖ്യമന്ത്രിയെ ബ്ലാക്‌മെയില്‍ ചെയ്യാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നും അവര്‍ വ്യക്തമാക്കി.