തിരുവനന്തപുരം|
Last Modified തിങ്കള്‍, 10 ഓഗസ്റ്റ് 2015 (19:31 IST)
വിപണി ഇടപെടലിൽ പോരായ്മ
ഉണ്ടായിട്ടുണ്ടെങ്കിൽ അതിന് കാരണം ധനവകുപ്പ് പണം നൽകാത്തതുകൊണ്ടാണെന്ന മുഖ്യമന്ത്രിയുടെ വിമര്‍ശനത്തിന് മറുപടിയുമായി ധനമന്ത്രി കെ എം മാണി.
102 കോടി വിവിധ ഏജന്‍സികള്‍ക്ക് അനുവദിച്ചിട്ടുണ്ടെന്നും കേരള ഫെഡിനും ഹോര്‍ട്ടി കോര്‍പ്പിനും അഞ്ചു കോടി രൂപ വീതം നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. സപ്ലൈക്കോയ്ക്കു 65 കോടിയും കണ്‍സ്യൂമര്‍ഫെഡിനു 25 കോടിയും നല്‍കി മാണി വ്യക്തമാക്കി.
കൺസ്യൂമർ ഫെഡിന്‍റെ ഓണച്ചന്തകളുടെ ഉദ്ഘാടനം നിർവഹിച്ച് കൊച്ചിയിൽ സംസാരിക്കുമ്പോഴായിരുന്നു മുഖ്യമന്ത്രി ധനവകുപ്പിനെതിരെ പരോക്ഷ വിമര്‍ശനം നടത്തിയത്.