ധനവകുപ്പ്-പിഎസ്സി തര്‍ക്കം: നടപടി സ്വീകരിക്കാമെന്ന് മുഖ്യമന്ത്രി

പിഎസ്സി-ധനവകുപ്പ് തര്‍ക്കം , മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി , പിഎസ്സി
തിരുവനന്തപുരം| jibin| Last Modified ബുധന്‍, 5 ഓഗസ്റ്റ് 2015 (10:53 IST)
പിഎസ്സി-ധനവകുപ്പ് തര്‍ക്കത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇടപെടുന്നു. പിഎസ്സിക്കുമേൽ ധനവകുപ്പ്
എർപ്പെടുത്തിയ സാമ്പത്തിക നിയന്ത്രണം നീക്കണമെന്നാവശ്യപ്പെട്ട് ചെയർമാൻ ഡോ കെഎസ് രാധാകൃഷ്ണനും അംഗങ്ങളും ഇന്നുരാവിലെ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. പ്രശ്നം പരിഹരിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകുകയും ചെയ്‌തു.

പിഎസ്സി ഉപസമിതി അംഗങ്ങളുമായും ധനകാര്യവകുപ്പ് ഉദ്യോഗസ്ഥരുമായും മുഖ്യമന്ത്രി വ്യാഴാഴ്ച കൂടിക്കാഴ്ച നടത്തും. യോഗത്തില്‍ നവകുപ്പ്
എർപ്പെടുത്തിയ സാമ്പത്തിക നിയന്ത്രണം സംബന്ധിച്ച കാര്യങ്ങളില്‍ ചര്‍ച്ച നടത്താമെന്നും ആവശ്യമായ കാര്യങ്ങളില്‍ തീരുമാനം കൈക്കൊള്ളാമെന്നും മുഖ്യമന്ത്രി പിഎസ്സി ചെയർമാന് ഉറപ്പ് നല്‍കി.

സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച പിഎസ്സി ഉപസമിതി റിപ്പോർട്ട് മുഖ്യമന്ത്രിക്ക് നൽകി. സാമ്പത്തിക സ്ഥിതി സംബന്ധിച്ച്
ധനവകുപ്പ് സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥരുമായി നാളെ ചര്‍ച്ച നടക്കുന്നതോടെ
പ്രശ്നം പരിഹരിക്കപ്പെടുമെന്നാണ് പിഎസ്സി കരുതുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :