വില കുതിച്ച് ഉയരുന്നു; ഇനി കോഴിയെ തൊട്ടാല്‍ പൊള്ളും

കൊച്ചി| Last Modified തിങ്കള്‍, 4 മെയ് 2015 (15:35 IST)
മലയാളിയുടെ തീന്‍മേശയിലെ പ്രധാന വിഭങ്ങളിലൊന്നായ കോഴിയിറച്ചിയുടെ ദിനം പ്രതി കുതിച്ചു ഉയരുന്നു. ഈസ്റ്ററിന് കിലോയ്ക്ക് 85-90 രൂപ വില മാത്രമായിരുന്നു കൊഴിയിറച്ചിയുടെ വില. ഇത് ഇപ്പോള്‍ കിലോയ്ക്ക് 140 വരെയായിരിക്കുകയാണ്. വിലക്കയറ്റം തുടരുകതന്നെചെയ്യുമെന്ന് വ്യാപാരികള്‍ പറയുന്നത്. ഇപ്പോള്‍ ദിവസവും അഞ്ചുരൂപയുടെ വര്‍ധന വിലയില്‍ ഉണ്ടാകുന്നുവെന്ന് ചെറുകിട കച്ചവടക്കാര്‍ പറയുന്നു.

തമിഴ്‌നാട്ടില്‍ നിന്നുള്ള കോഴിയുടെ വരവ് കുറഞ്ഞതാണ് വില ഉയരാന്‍ കാരണമായത്. കോഴിയിറച്ചിക്കായി കേരളം ആശ്രയിക്കുന്നത് തമിഴ്‌നാടിനെയാണ്, തമിഴ്‌നാടിന് കേരളത്തെക്കാള്‍ മികച്ച വിപണി ലഭ്യമായതിനാല്‍ കേരളത്തിലേക്കുള്ള വരവ് കുറഞ്ഞതെന്ന് വ്യാപാരികള്‍ പറയുന്നു. എന്നാല്‍ വന്‍കിട കച്ചവടക്കാര്‍ ബോധപൂര്‍വം സൃഷ്ടിക്കുന്ന കൃത്രിമക്ഷാമമാണ് വിലക്കയറ്റത്തിന് കാരണമെന്നും ആക്ഷേപമുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :