രേണുക വേണു|
Last Modified തിങ്കള്‍, 12 ഓഗസ്റ്റ് 2024 (12:07 IST)
സംസ്ഥാനത്ത് ഇറച്ചിക്കോഴി വില കുത്തനെ ഇടിഞ്ഞു. 140 നും 170 നും ഇടയിലായിരുന്ന വിലയാണ് ഇപ്പോള്‍ 100-110 നും ഇടയിലേക്ക് എത്തിയിരിക്കുന്നത്. കഴിഞ്ഞ ആഴ്ച കിലോയ്ക്കു 96 രൂപ വരെ എത്തിയതാണ്. ഇന്നലെ ചിലയിടങ്ങളില്‍ 100 രൂപയായിരുന്നു വില. തൃശൂര്‍ മാര്‍ക്കറ്റില്‍ ഇന്ന് 112 രൂപയാണ് ഒരു കിലോ ബ്രോയ്‌ലര്‍ ചിക്കന്റെ വില. ഓണം ആകുമ്പോഴേക്കും വിലയില്‍ വന്‍ വര്‍ധനവ് ഉണ്ടാകാന്‍ സാധ്യതയുണ്ട്.
അതേസമയം ഇറച്ചിക്കോഴിക്ക് വില കുറഞ്ഞെങ്കിലും ഹോട്ടല്‍ ഭക്ഷണത്തിന്റെ വിലയില്‍ മാറ്റമില്ല. ഇറച്ചിക്കോഴിക്ക് വില കൂടിയ സാഹചര്യത്തില്‍ ഹോട്ടല്‍ ഉടമകള്‍ ഭക്ഷണ സാധനങ്ങളുടെ വിലയും വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍ ഇറച്ചിക്കോഴി വില കുറഞ്ഞിട്ടും കോഴി വിഭവങ്ങള്‍ക്ക് ഹോട്ടലുകളില്‍ വില കുറഞ്ഞിട്ടില്ല.