സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും, 8 ജില്ലകളിൽ യെല്ലോ അലർട്ട്

അഭിറാം മനോഹർ| Last Modified തിങ്കള്‍, 12 ഓഗസ്റ്റ് 2024 (08:42 IST)
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. 8 ജില്ലകളില്‍ ഇന്ന് ശക്തമായ മഴ മുന്നറിയിപ്പുണ്ട്. പത്തനംതിട്ട,കോട്ടയം,ഇടുക്കി,എറണാകുളം,പാലക്കാട്,മലപ്പുറം,കോഴിക്കോട്,വയനാട് ജില്ലകളിലാണ് കേന്ദ്രകാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചത്.

24 മണിക്കൂറില്‍ 64.5 മില്ലീമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യമാണ് ശക്തമായ മഴ എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്. ഓഗസ്റ്റ് 15 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് പറയുന്നു. നാളെ സംസ്ഥാനത്ത് തീവ്ര മഴ മുന്നറിയിപ്പാണ് പ്രവചിച്ചിട്ടുള്ളത്. പത്തനംതിട്ട,ഇടുക്കി,പാലക്കാട്,മലപ്പുറം ജില്ലകളില്‍ ഇതിനെ തുടര്‍ന്ന് ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം,കൊല്ലം,കോട്ടയം,എറണാകുളം,തൃശൂര്‍,കോഴിക്കോട്,വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :