ഒടുവില്‍ അതും സംഭവിച്ചു; പൂവന്‍ കോഴി മുട്ടയിട്ടു

കൊല്ലം| Last Modified വെള്ളി, 17 ജൂലൈ 2015 (13:59 IST)
ഒടുവില്‍ അതും സംഭവിച്ചു. പൂവന്‍ കോഴിയും മുട്ടയിട്ടു, പുത്തൂര്‍ ആറ്റുവാശ്ശേരി പേരക്കുന്നില്‍ വടക്കതില്‍ സുരേഷ് കുമാറിന്റെ വീട്ടിലെ പൂവന്‍ കോഴിയാണ് മുട്ടയിട്ട് ഞെട്ടിച്ചത്. ഒരാഴ്ച മുന്‍പാണ് ഇവന്‍ മുട്ടയിടാന്‍ ആരംഭിച്ചത്. സുരേഷിന്റെ ഇളയ മകനാണ് ഈ സംഭവം കണ്ടുപിടിച്ചതെങ്കിലും ആരും വിശ്വസിക്കാന്‍ തയ്യാറായില്ലായിരുന്നു. പിന്നീട് പൂവനെ കൂട്ടില്‍ അടച്ചിട്ട് പരീക്ഷിച്ചതോടെ സംഭവം വ്യക്തമാകുകയായിരുന്നു.

മുട്ടയിടുമെങ്കിലും അവന്‍ പൂവന്‍ കോഴി ഉത്തരവാദിത്തങ്ങളൊക്ക് കൃത്യമായി ചെയ്യുന്നുണ്ട്. രാവിലെ എല്ലാവരെയും കൂവിയുണര്‍ത്തുന്നതും അവന്‍ തന്നെ. ജനിത വൈകല്യമാവാം ഇതിനു കാരണമെന്നാണ് മൃഗസംരക്ഷണ വകുപ്പ് പിആര്‍ഒ ഡോ ഡി ഷൈന്‍ കുമാര്‍ പറയുന്നത്. ഇതിനെക്കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ നടത്തിയാല്‍ മാത്രമേ കാര്യങ്ങള്‍ വ്യക്തമായി അറിയാന്‍ കഴിയുവെന്നും അദ്ദേഹം പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :