മഹാരാഷ്ട്ര പൊലീസിലെ ഏറ്റുമുട്ടല്‍ വിദഗ്ധന്‍ ദയാ നായക്കിനെ സസ്പെന്‍ഡ് ചെയ്തു

മുംബൈ| VISHNU N L| Last Updated: വെള്ളി, 3 ജൂലൈ 2015 (17:29 IST)
പൊലീസിലെ ഏറ്റുമുട്ടല്‍ വിദഗ്ധന്‍
ദയാ നായക്കിനെ സസ്പെന്‍ഡ് ചെയ്തു. ദയാ നായക്കിനെ എന്ത് അടിസ്ഥാനത്തിലാണ് സസ്പെന്റ് ചെയ്തത് എന്ന് വ്യക്തമായിട്ടില്ല. സസ്പെന്‍ഷന്‍ വാര്‍ത്ത ശരിയാണെന്ന് പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഏറ്റുമുട്ടല്‍ കേസുകളില്‍ എപ്പോഴും വിവാദങ്ങള്‍ ഉണ്ടക്കിയിട്ടുള്ള ആളാണ് ദയാ നായക്

ഈ മുംബൈ പോലീസ് ഉദ്യോഗസ്ഥന്‍ 83 ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ നടത്തിയിട്ടുണ്ട്. അധോലോക നായകന്‍ ഛോട്ടാരാജന്റെ ഗ്യാങ്ങിനെ മുംബൈയില്‍ നിന്നും തുരത്തുന്നതില്‍ ഇദ്ദേഹത്തിന്റെ പങ്ക് വലുതായിരുന്നു. കൂടാതെ ലശ്കറെ ത്വയ്യിബെ പ്രവര്‍ത്തകര്‍ എന്ന് പറയുന്ന മൂന്നു പേരെയും നായക്ക് ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയിട്ടുണ്ട്.
അതേസമയം സസ്പെന്‍ഷന്‍ വാര്‍ത്ത ദയാനായക് നിഷേധിച്ചു. തനിക്ക് ഇതുവരെ ഉത്തരവ് ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

സബ് ഇന്‍സ്പെക്ടറായി പ്രവര്‍ത്തിക്കുന്ന ഇദ്ദേഹത്തെ വരുമാനത്തില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസില്‍ അഴിമതി വിരുദ്ധ ബ്യൂറോ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് ആറര വര്‍ഷം സസ്പെന്‍ഷനിലായിരുന്ന ദയാ നായിക്കിനെ വിചാരണ ചെയ്യുന്നതിന് മഹാരാഷ്ട്ര ഡിജിപി അനുമതി നല്‍കാത്തത് വിവാദമായിരുന്നു. തുടര്‍ന്ന്, മതിയായ തെളിവുകള്‍ ഇല്ലെന്ന് പറഞ്ഞായിരുന്നു ഈ നടപടി. മക്കോക്ക നിയമപ്രകാരം അറസ്റ്റിലായ ഇദ്ദേഹത്തിനെതിരായ കേസുകള്‍ 2010ല്‍ സുപ്രീം കോടതി തള്ളി.

തുടര്‍ന്ന് 2012ലാണ് സര്‍വീസില്‍ തിരിച്ചെടുത്തത്. തുടര്‍ന്ന് നായക്കിനെ ബാന്ദ്രാ, അന്ധേരി മേഖലയിലേക്ക് സ്ഥലം മാറ്റി. ഈയിടെ നാഗ്പൂരിലേക്ക് സ്ഥലം മാറ്റിയെങ്കിലും ചാര്‍ജ് എടുക്കാന്‍ നായക്ക് തയ്യാറായിരുന്നില്ല. അതിനിടെയാണ് സസ്പെന്‍ഷന്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :