'പിണറായി വിജയനെ ഒരിക്കലും തള്ളിപ്പറയില്ല'; വീക്ഷണത്തിനു ചെറിയാന്‍ ഫിലിപ്പിന്റെ മറുപടി

നെല്‍വിന്‍ വില്‍സണ്‍| Last Modified ചൊവ്വ, 20 ഏപ്രില്‍ 2021 (12:59 IST)

തെറ്റ് തിരുത്തി തിരിച്ചെത്തിയാല്‍ സ്വീകരിക്കാമെന്നു പറഞ്ഞ കോണ്‍ഗ്രസ് മുഖപത്രം വീക്ഷണത്തിനു ചെറിയാല്‍ ഫിലിപ്പിന്റെ മറുപടി. ഇരുപതു വര്‍ഷം രാഷ്ട്രീയ അഭയം നല്‍കിയ പിണറായി വിജയനെ ഒരിക്കലും തള്ളിപ്പറയില്ലെന്ന് ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു. ശരീരത്തിലും മനസ്സിലും കറ പുരളാത്തതിനാല്‍ മരണം വരെ കേരളത്തിലെ പൊതുസമൂഹത്തില്‍ തലയുയര്‍ത്തി നില്‍ക്കുമെന്നും ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു.

ചെറിയാന്‍ ഫിലിപ്പിന്റെ കുറിപ്പ്

രാഷ്ട്രീയത്തില്‍ തുടര്‍ന്നാലും ഇല്ലെങ്കിലും ഇരുപതു വര്‍ഷം രാഷ്ട്രീയ അഭയം നല്‍കിയ പിണറായി വിജയനെ ഒരിക്കലും തള്ളിപ്പറയില്ല.

ബാല്യം മുതല്‍ എന്റെ ജീവിതത്തിന്റെ ഭാഗമായിരുന്ന എകെ.ആന്റണിക്കും ഉമ്മന്‍ചാണ്ടിക്കുമെതിരെ ചില സന്ദര്‍ഭങ്ങളില്‍ സമനില തെറ്റി വൈകാരികമായി പ്രതികരിച്ചത് തെറ്റായിരുന്നുവെന്ന് പിന്നീട് ബോദ്ധ്യപ്പെട്ടു. ഇക്കാര്യം ആന്റണിയേയും ഉമ്മന്‍ ചാണ്ടിയേയും വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ നേരില്‍ അറിയിച്ചിട്ടുണ്ട്. ഇവര്‍ രണ്ടുപേരും ആത്മബന്ധമുള്ള ജേഷ്ഠ സഹോദരന്മാരാണ്.

കോണ്‍ഗ്രസിനും തനിക്കും നല്‍കിയ സേവനങ്ങള്‍ക്ക് പ്രത്യുപകാരമായി ചെറിയാന്‍ ഫിലിപ്പിന് ഒരു സഹായവും ചെയ്യാന്‍ കഴിയാത്തതില്‍ തനിക്ക് തീവ്ര ദു:ഖമുണ്ടെന്ന് കേന്ദ്രമന്ത്രിയായിരിക്കെ എ.കെ.ആന്റണി 2010 ല്‍ കെ.ടി.ഡി.സിയുടെ ഒരു ചടങ്ങില്‍ പറഞ്ഞത് ടൂറിസം മന്ത്രി കോടിയേരി ബാലകൃഷ്ണന്റെ സാന്നിദ്ധ്യത്തിലാണ്.

ചെറിയാന്‍ ഫിലിപ്പ് ആദര്‍ശവാനാണെന്നും പറയുന്നതില്‍ മാത്രമല്ല നടപ്പാക്കുന്നതില്‍ നിര്‍ബന്ധമുള്ളയാളാണെന്നും നിയമസഭാ സാമാജികത്വത്തിന്റെ അമ്പതാം വാര്‍ഷികത്തില്‍ ഒരു അഭിമുഖത്തില്‍ ഉമ്മന്‍ ചാണ്ടി പറഞ്ഞിരുന്നു.

അരനൂറ്റാണ്ടിലേറെക്കാലത്തെ രാഷ്ട്രിയ ജീവിതത്തില്‍ ആരെയും ദ്രോഹിക്കുകയോ ശത്രുക്കളെ സൃഷ്ടിക്കുകയോ ചെയ്തിട്ടില്ല. കോണ്‍ഗ്രസിലും സി പിഐഎമ്മിലും ഇതര രാഷ്ട്രീയ കക്ഷികളിലും വിവിധ മത-സമുദായ സംഘടനകളിലും മാദ്ധ്യമങ്ങളിലും ആയിരക്കണക്കിന് ഉറ്റ സുഹൃത്തുക്കളാണുള്ളത്.

ശരീരത്തിലും മനസ്സിലും കറ പുരളാത്തതിനാല്‍ മരണം വരെ കേരളത്തിലെ പൊതു സമൂഹത്തില്‍ തലയുയര്‍ത്തി നില്‍ക്കും. ഒരു രാഷ്ടീയ ഭിക്ഷാംദേഹിയോ ഭാഗ്യാന്വേഷിയോ ആകില്ല. ലാഭനഷ്ടങ്ങളുടെ കണക്കു പുസ്തകം സൂക്ഷിച്ചിട്ടില്ല.

1976 മുതല്‍ 1982 വരെ ഞാന്‍ വീക്ഷണത്തിന്റെ രാഷ്ട്രീയ ലേഖകനായിരുന്നു. ഗോഹട്ടി എഐസിസി സമ്മേളനത്തില്‍ അടിയന്തിരാവസ്ഥക്കെതിരായ എ.കെ.ആന്റണിയുടെ പ്രസംഗം സെന്‍സര്‍ഷിപ്പ് നിയമങ്ങള്‍ ലംഘിച്ച് റിപ്പോര്‍ട്ട് ചെയ്തത് ഞാനാണ്. വീക്ഷണത്തില്‍ ചില വേളകളില്‍ മുഖപ്രസംഗം എഴുതിയിട്ടുമുണ്ട്. ചെറിയാന്‍ ഫിലിപ്പിന്റെ കുറിപ്പ്




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ ...

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്
ഗുജറാത്തിലെ പ്രമുഖ വജ്ര വ്യാപാരി ജയ്മിന്‍ ഷായുടെ മകളാണ് ദിവയാണ് വധു. താന്‍ ...

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം ...

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ
സിനിമകള്‍ നൂറുകോടി ക്ലബ്ബില്‍ കയറി എന്നൊക്കെ പെരിപ്പിച്ച് പറയുന്നതില്‍ പലതും ...

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ ...

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു
ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്ന വാക്കുകളും സംഭാഷണങ്ങളും സിനിമയില്‍ ഉണ്ടെന്ന് ...

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി ...

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക
ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മയെ സ്‌പോട്ടിൽ തന്നെ കൊല്ലണമെന്ന് നടി പ്രിയങ്ക അനൂപ്. ഒരു ...

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, ...

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ
സിനിമയിലെ ആദ്യ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു.

പോര്‍ട്ട്‌ഫോളിയോ ചോരചുവപ്പില്‍ തന്നെ, ഒന്‍പതാം ദിവസവും ...

പോര്‍ട്ട്‌ഫോളിയോ ചോരചുവപ്പില്‍ തന്നെ, ഒന്‍പതാം ദിവസവും പിടിമുറുക്കി കരടികള്‍, സെന്‍സെക്‌സ് ഇന്ന് ഇടിഞ്ഞത് 600 പോയിന്റ്!
ഇന്ത്യന്‍ ഉല്പന്നങ്ങള്‍ക്ക് മേല്‍ താരിഫ് ഏര്‍പ്പെടുത്തുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ...

വരണ്ടു കിടന്ന കിണറില്‍ പെട്ടെന്ന് വെള്ളം നിറഞ്ഞു; ...

വരണ്ടു കിടന്ന കിണറില്‍ പെട്ടെന്ന് വെള്ളം നിറഞ്ഞു; ഞെട്ടലില്‍ പത്തനംതിട്ടയില്‍ കുടുംബം
വരണ്ടു കിടന്ന കിണറില്‍ പെട്ടെന്ന് വെള്ളം നിറഞ്ഞ ഞെട്ടലില്‍ പത്തനംതിട്ടയില്‍ കുടുംബം. ...

ഡെങ്കിപ്പനി മരണത്തില്‍ കേരളം ഒന്നാം സ്ഥാനത്ത്; ആറു ...

ഡെങ്കിപ്പനി മരണത്തില്‍ കേരളം ഒന്നാം സ്ഥാനത്ത്; ആറു വര്‍ഷത്തിനിടെ മരിച്ചത് 301 പേര്‍
ഡെങ്കിപ്പനി മരണത്തില്‍ കേരളം ഒന്നാം സ്ഥാനത്ത്. 2019 മുതല്‍ 2024 വരെയുള്ള നാഷണല്‍ സെന്റര്‍ ...

സിദ്ദിഖിനു കുരുക്ക് മുറുകുന്നു; കുറ്റപത്രം ഉടന്‍

സിദ്ദിഖിനു കുരുക്ക് മുറുകുന്നു; കുറ്റപത്രം ഉടന്‍
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവരുന്നതിനു മുന്‍പ് തന്നെ നടി പീഡന വിവരം പറഞ്ഞതിനു ...

ഇന്ത്യക്കാര്‍ അപമാനിതരായെന്ന വിമര്‍ശനം; യുഎസിന്റെ ഭാഗത്തു ...

ഇന്ത്യക്കാര്‍ അപമാനിതരായെന്ന വിമര്‍ശനം; യുഎസിന്റെ ഭാഗത്തു തെറ്റൊന്നും ഇല്ലെന്ന് ആവര്‍ത്തിച്ച് ഇന്ത്യ, മൂന്നാം ബാച്ച് അമൃത്സറിലെത്തി
ഫെബ്രുവരി അഞ്ചിനാണ് ഇന്ത്യക്കാരുമായുള്ള ആദ്യ ബാച്ച് വിമാനം എത്തിയത്