സീമയെ ഉപദേശിച്ച് ചെറിയാൻ ഫിലിപ്പ് ഫേസ്‌ബുക്കില്‍

ചെറിയാൻ ഫിലിപ്പ് , ഫേസ്‌ബുക്ക് ,  ടിഎൻ സീമ , തുണിയഴിക്കല്‍ സമരം
തിരുവനന്തപുരം| jibin| Last Modified ചൊവ്വ, 20 ഒക്‌ടോബര്‍ 2015 (10:59 IST)
തുണിയഴിക്കല്‍ സമരമെന്ന പേരില്‍ ഫേസ്‌ബുക്ക് പരാമര്‍ശം നടത്തിയ ചെറിയാൻ ഫിലിപ്പ് തെറ്റ്
മനസിലാക്കി അത് തിരുത്തണമെന്നും മാപ്പു പറയണമെന്നും വ്യക്തമാക്കിയ സിപിഎം രാജ്യസഭാംഗം ടിഎൻ സീമയ്ക്കെതിരെ ചെറിയാൻ ഫിലിപ്പ് ഫേസ്‌ബുക്കില്‍.

ഡൽഹിയിൽ സ്ത്രീകൾക്കും കുട്ടികൾക്കും നേരെ നടക്കുന്ന കാടത്തത്തിനെതിരെ ബഹുജന മനസാക്ഷി ഉണർത്താൻ നിരാഹാര സമരം ആരംഭിക്കുന്നത് ഉചിതമായിരിക്കുമെന്നാണ് ചെറിയാൻ ഫിലിപ്പ് പറയുന്നത്. കഴിഞ്ഞ ദിവസം സ്ത്രീകൾക്കെതിരെ ചെറിയാൻ ഫിലിപ്പ് ഫേസ്‌ബുക്കില്‍ നടത്തിയ പരാമർശത്തിനെതിരെ സീമ രംഗത്തെത്തയിരുന്നു.

ഫേസ്‌ബുക്കിന്റെ പൂര്‍ണ്ണ രൂപം:-

രണ്ടു വയസുള്ള പെണ്‍കുട്ടികളെ പോലും ക്രൂരമായ കൂട്ടബലാത്സംഗത്തിന് വിധേയമാക്കുന്ന ഞെട്ടിക്കുന്ന സംഭവങ്ങളാണ് ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യയുടെ തലസ്ഥാനത്ത് നടന്നത്. ഭരണകൂടം നിഷ്ക്രിയമായതിനാൽ ദില്ലിയിൽ നിയമവാഴ്ച തകരാറിലാണ് പട്ടാപകൽ പോലും സ്ത്രീ പീഡനം പലയിടത്തും നിത്യസംഭവമായി തീർന്നിരിക്കുന്നു. എല്ലാ മഹിള സംഘടനകളും ബഹുജന പ്രസ്ഥാനങ്ങളും ശക്തമായി പ്രതികരിക്കേണ്ട വിഷയമാണിത്. ഈ കാടത്തത്തിനെതിരെ ബഹുജന മനസാക്ഷി ഉണർത്താൻ രാജ്യസഭംഗമായ നിരാഹാര സമരം ആരംഭിക്കുന്നത് ഉചിതമായിരിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :