ഉടുപ്പഴിക്കൾ സമരം: ചെറിയാന്‍ ഫിലിപ്പ് മാപ്പ് പറയണമെന്ന് മുഖ്യമന്ത്രി, പറഞ്ഞത് കോണ്‍ഗ്രസിനുള്ളിലെ സംസ്‌കാരത്തെക്കുറിച്ചെന്ന് പിണറായി

 ഉടുപ്പഴിക്കൾ സമരം , ഫേസ്‌ബുക്ക് , ചെറിയാന്‍ ഫിലിപ്പ് , മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി
കാസര്‍കോട്/ത്രിശൂര്‍| jibin| Last Modified തിങ്കള്‍, 19 ഒക്‌ടോബര്‍ 2015 (11:58 IST)
തദ്ദേശ തെരഞ്ഞെടുപ്പില്‍ വനിതകള്‍ക്ക് കോണ്‍ഗ്രസില്‍ സീറ്റു ലഭിക്കുന്നത് സംബന്ധിച്ച് സ്ത്രീ വിരുദ്ധ പരാമര്‍ശവുമായി ഇടതുപക്ഷ സഹയാത്രികനും കോണ്‍ഗ്രസ് മുന്‍ നേതാവുമായ ചെറിയാന്‍ ഫിലിപ്പ് ഫേസ്‌ബുക്കിലൂടെ നടത്തിയ പ്രസ്‌താവന പോസ്റ്റ് പിന്‍വലിച്ച് മാപ്പ് പറയണമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കാസര്‍കോട് ആവശ്യപ്പെട്ടു.

ചെറിയാന്‍ ഫിലിപ്പിന്റെ പ്രസ്താവന സിപിഎമ്മിന് തിരിച്ചടിയാകും. കേരളത്തിലെ സ്‌ത്രീ സമൂഹം അത്തരം പ്രസ്‌താവനകളെ എതിര്‍ക്കും. ആയതിനാല്‍ അദ്ദേഹം പോസ്റ്റ് പിന്‍വലിച്ച് മാപ്പ് പറയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം,
ചെറിയാന്‍ ഫിലിപ്പ് പറഞ്ഞത് കോണ്‍ഗ്രസിനുള്ളിലെ സംസ്‌കാരത്തെക്കുറിച്ചാണെന്നും അതു നന്നായി അറിയാവുന്നയാളാണു ചെറിയാന്‍ ഫിലിപ്പെന്നും സി പി എം പോളിറ്റ് ബ്യൂറോ അംഗം പിണറായി പറഞ്ഞു. അതെങ്ങനെ സ്ത്രീവിരുദ്ധമാകുമെന്ന് അദ്ദേഹം ചോദിച്ചു. ഫേസ്ബുക്ക് പോസ്റിനു ചെറിയാന്‍ ഫിലിപ്പ് തന്നെ വിശദീകരണം നല്കിയിട്ടുണ്ടെന്നും പിണറായി പറഞ്ഞു.

"യൂത്ത് കൊണ്‍ഗ്രസുകാരുടെ ഉടുപ്പഴിക്കൾ സമരം മാതൃകാപരമായ ഒരു സമര മാർഗമാണ് - ഈ സമരം രഹസ്യമായി നടത്തിയ വനിതകള്‍ക്കെല്ലാം പണ്ട് കൊണ്‍ഗ്രസിൽ സീറ്റ് കിട്ടിയിട്ടുണ്ട് !! ” എന്നായിരുന്നു ഫേസ്‌ബുക്ക് പോസ്റ്റ്.

പ്രസ്താവന വിവാദമായതിനെ തുടര്‍ന്ന് വിശദീകരണവുമായി ചെറിയാന്‍ ഫിലിപ്പ് എത്തി. “ ഒരു സ്ത്രീ വിരുദ്ധ പ്രസ്താവനയും ഞാൻ നടത്തിയിട്ടില്ല - ഒരു സ്ത്രീയെയും ഞാൻ പേരെടുത്തു പറഞ്ഞു അപമാനിച്ചിട്ടില്ല- സ്ത്രീകളെ അങ്ങേയറ്റം ബഹുമാനിക്കുന്ന ഒരാളാണ് - സ്ത്രീ സമൂഹത്തിനാകെ അപമാനകരമാകുന്ന ചിലരെ മാത്രമാണ് ഉദ്ദേശിച്ചത് - ഈ സാംസ്കാരിക ജീർണതക്കെതിരെ ശബ്ദം ഉയർത്തേണ്ടത് സ്ത്രീ തന്നെയാണ് - സ്ത്രീകളെ ഇരകളാക്കുന്ന പുരുഷന്മാരെയാണ് ഞാൻ പരോക്ഷമായി വിമശിച്ചത്- ” - വിശദീകരണത്തില്‍ ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :