കണ്ണൂരിൽ വീണ്ടും സംഘർഷം; സിപിഎം ബിജെപി പ്രവർത്തകർക്ക് വെട്ടേറ്റു

കണ്ണൂരിൽ സിപിഎം, ബിജെപി പ്രവർത്തകർക്കു വെട്ടേറ്റു

പയ്യന്നൂർ| Rijisha M.| Last Updated: ചൊവ്വ, 22 മെയ് 2018 (14:12 IST)
പയ്യന്നൂറിൽ സിപിഎം, ബിജെപി പ്രവർത്തകർക്ക് വെട്ടേറ്റു, ബിജെപി ഓഫീസിന് നേരെ ബോംബേറുണ്ടായി. സിപിഎമ്മിൽ ചേർന്ന മുൻ ബിജിപി പ്രവർത്തകൻ ഷുനുവിന് വെട്ടേറ്റതിനെത്തുടർന്നാണ്
സംഘർഷമുണ്ടായത്.

ഷിനു സഞ്ചരിച്ച ബൈക്ക് തടഞ്ഞുനിർത്തി കാറിലെത്തിയ ബിജെപി പ്രവർത്തകർ ഷിനുവിനെ
വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നുവെന്ന് സിപിഎം ആരോപിച്ചു. ഷിനു തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

ഷിനുവിന് വെട്ടേറ്റ് അൽപ്പസമയത്തിനകം തന്നെ ബിജെപി പ്രവർത്തകനായ രഞ്ജിത്തിനും വെട്ടേറ്റു. സിപിഎം പ്രവർത്തകരാണ് ഇതിനുപിന്നിലെന്ന് ബിജെപി ആരോപിച്ചു. കൂടാതെ പയ്യന്നൂരിലെ ബിജെപി മണ്ഡലം കമ്മിറ്റി ഓഫിനുനേരെ സ്റ്റീൽബോംബ് എറിഞ്ഞു. ജില്ലാ പൊലീസ് മേധാവി ജി.ശിവ വിക്രമിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തു ക്യാംപ് ചെയ്യുന്നുണ്ട്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :