അപർണ|
Last Modified വ്യാഴം, 31 മെയ് 2018 (08:58 IST)
കേരള രാഷ്ട്രീയം ഉറ്റുനോക്കുന്ന ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ മുന്നേറുന്നു. എൽ ഡി എഫ് സ്ഥാനാർത്ഥി സജി ചെറിയാനാണ് മുന്നിൽ നിൽക്കുന്നത്. 2186വോട്ടിന്റെ ലീഡാണ് സജി ചെറിയാണ് ഇപ്പോഴുള്ളത്. പാണ്ടനാട് പഞ്ചായത്തിലെ വോട്ടെണ്ണലാണ് ഇപ്പോൾ നടക്കുന്നത്.
യു ഡി എഫിന് സ്വാധീനമുള്ള മാന്നാർ പഞ്ചായത്തിൽ എൽ ഡി എഫിന് 1591 വോട്ടിന്റെ ലീഡ് നേടാൻ എൽ ഡി എഫ് സ്ഥാനാർത്ഥി സജി ചെറിയാന് സാധിച്ചത് വലിയ കാര്യമാണ്. മാന്നാറിൽ 5022 വോട്ടാണ് സജി ചെറിയാന് ലഭിച്ചത്. യു ഡി എഫിന്റെ സ്ഥാനാർത്ഥി ഡി. വിജയകുമാറും എൻ ഡി എ സ്ഥാനാർത്ഥി പി.എസ്. ശ്രീധരന്‍പിള്ളയും യഥാക്രമം 3643, 2553 വോട്ടുകളാണ് നേടിയത്.