പിണറായിയുടെ പൊലീസ് ഇതല്ല, ഇതിന്റെ അപ്പുറവും ചെയ്യും; ജയിലില്‍ സംഘപരിവാറിന്റെ ഗോപൂജയും ഗോമാതാവിന് ജയ് വിളിയും - അന്വേണത്തിന് ഉത്തരവ്

ജയിലില്‍ സംഘപരിവാറിന്റെ ഗോപൂജയും ഗോമാതാവിന് ജയ് വിളിയും

cheemeni open jail , cheemeni , pinarayi vijyan , RSS , BJP , ബിജെപി, ആര്‍എസ്എസ് , ചീമേനി തുറന്ന ജയില്‍ , ഗോപൂജ
കാസര്‍കോട്| jibin| Last Updated: തിങ്കള്‍, 6 ഫെബ്രുവരി 2017 (17:09 IST)
ചീമേനി തുറന്ന ജയിലില്‍ പശുക്കള്‍ക്കായി സംഘപരിവാറിന്റെ ഗോപൂജയ്‌ക്ക് കൂട്ടു നിന്നത് ജയില്‍ സൂപ്രണ്ടെന്ന് റിപ്പോര്‍ട്ട്. ജയിൽ സുപ്രണ്ട് എജി സുരേഷ്, ജോയിന്റ് സുപ്രണ്ട് കെവി ജഗദീഷൻ എന്നിവരുടെ സാന്നിധ്യത്തിലായരുന്നു ചടങ്ങുകൾ. സംഭവം വിവാദമായതോടെ ഡിഐജി അന്വേണത്തിന്
ഉത്തരവിട്ടു. ഉത്തരമേഖലാ ജയില്‍ ഡിഐജി ശിവവദാസ് തൈപ്പറമ്പിലിനാണ് അന്വേഷണ ചുമതല.

കർണാടക ഹൊസനര മഠാധിപതി രമചന്ദ്രപുരയുടെ നേതൃത്വത്തില്‍ നടന്ന പൂജയില്‍ രാഷ്ട്രീയ തടവുകാരായ ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ചുക്കാന്‍ പിടിച്ചത്. ജയിലില്‍ ജൈവകൃഷി വികസിപ്പിക്കുന്നതിന്റെ ഭാഗമായി കര്‍ണാടകയിലെ ആശ്രമ അധികൃതരാണ് 20 കുള്ളന്‍ പശുക്കളെ കൈമാറിയത്. പശുക്കളെ കൈമാറിയ സമയത്തായിരുന്നു പൂജ.


കാര്‍മികരുടെകൂടെ പുറത്തുനിന്നുള്ള 25ഓളം സംഘപരിവാര്‍ പ്രവര്‍ത്തകരും ജയിലിലെത്തി ഗോപൂജയില്‍ പങ്കെടുത്തിരുന്നു.
പശുക്കളെ കൈമാറുന്ന ചടങ്ങില്‍ സ്വാമിക്കൊപ്പം ഉണ്ടായിരുന്ന അനുയായികളും ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരുമാണ് ഗോമാതാവിന് ജയ് വിളിച്ചത്.

ഹൊസനര മഠത്തില്‍ നിന്ന് കൊണ്ടുവന്ന പശുവിനെ ഫെബ്രുവരി ഒന്നിനാണ് തുറന്ന ജയിലില്‍ വച്ച് പൂജിച്ചത്. നടക്കുന്നതിന്റെ ദിവസങ്ങള്‍ക്കു മുമ്പ് ബിജെപി- ആര്‍എസ്എസ് തടവുകാരെ പങ്കെടുപ്പിച്ചുകൊണ്ടു പ്രത്യേക യോഗം സംഘടിപ്പിച്ചിരുന്നു.

സംഭവം വിവാദമായതോടെ പൂജ നടത്തിയതില്‍ പങ്കില്ലെന്ന വിശദീകരണവുമായി ജയില്‍ അധികൃതര്‍ രംഗത്തെത്തിയിരുന്നു. മഠത്തിന്റെ ആചാരങ്ങള്‍ അവര്‍ നടത്തിയെന്നും അതിനെ ആ രീതിയില്‍ വിലയിരുത്തിയാല്‍ മതിയെന്നും അധികൃതര്‍ വ്യക്തമാക്കി. ഗോപൂജക്ക് കൂട്ടുനിന്ന സൂപ്രണ്ടിനെതിരെ നടപടി വേണമെന്ന് ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷൻ വിഎസ് അച്യുതാനന്ദൻ ആവശ്യപ്പെട്ടിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

'അതൊന്നും ഞങ്ങള്‍ക്ക് പറ്റില്ല'; വയനാട് ദുരന്തബാധിതരെ ...

'അതൊന്നും ഞങ്ങള്‍ക്ക് പറ്റില്ല'; വയനാട് ദുരന്തബാധിതരെ കൈയൊഴിഞ്ഞ് കേന്ദ്രം, കടം എഴുതിത്തള്ളില്ല
വായ്പകള്‍ എഴുതിത്തള്ളണമെന്ന് ബാങ്കുകളെ നിര്‍ബന്ധിക്കരുതെന്ന് സുപ്രീം കോടതി ഉത്തരവ് ...

വയനാട് ദുരിതബാധിതരുടെ വായ്പ എഴുതി തള്ളണമെന്ന് ...

വയനാട് ദുരിതബാധിതരുടെ വായ്പ എഴുതി തള്ളണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവര്‍ത്തിച്ച് ഹൈക്കോടതി
വായ്പകള്‍ എഴുതിത്തള്ളണമെന്ന് ബാങ്കുകളെ നിര്‍ബന്ധിക്കരുതെന്ന് സുപ്രീംകോടതി ...

സ്വര്‍ണവിലയില്‍ ഉണ്ടായത് ചരിത്രത്തിലെ ഏറ്റവും വലിയ ഒറ്റ ...

സ്വര്‍ണവിലയില്‍ ഉണ്ടായത് ചരിത്രത്തിലെ ഏറ്റവും വലിയ ഒറ്റ ദിവസത്തെ വര്‍ധനവ്; പവന് കൂടിയത് 2160രൂപ!
സ്വര്‍ണ്ണവില കുതിച്ചുയരാന്‍ കാരണമായത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുവ ...

വീട്ടിലെ പ്രസവം; അസ്മയുടെ പ്രസവമെടുക്കാന്‍ സഹായിച്ച സ്ത്രീ ...

വീട്ടിലെ പ്രസവം; അസ്മയുടെ പ്രസവമെടുക്കാന്‍ സഹായിച്ച സ്ത്രീ കസ്റ്റഡിയില്‍, ഫാത്തിമയെ ഉടൻ അറസ്റ്റ് ചെയ്യും
ഫാത്തിമയുടെ അറസ്റ്റ് ഉടനുണ്ടാകുമെന്നാണ് വിവരം.

മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി ...

മധ്യ പടിഞ്ഞാറന്‍  ബംഗാള്‍  ഉള്‍ക്കടലിനു മുകളിലായി ന്യൂനമര്‍ദ്ദം; തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
അടുത്ത 12 മണിക്കൂര്‍ മധ്യ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലൂടെ വടക്കു - വടക്കു കിഴക്ക് ...