ഓഹരി വാഗ്ദാനം ചെയ്ത് 34 ലക്ഷം തട്ടിയ ആള്‍ പിടിയില്‍

തിരുവനന്തപുരം, ശനി, 24 ഡിസം‌ബര്‍ 2016 (15:50 IST)

Widgets Magazine

കമ്പനിയുടെ ഓഹരി വാഗ്ദാനം ചെയ്ത് 34 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ 40 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പി കെ കെ ബയോ മെഡ് ലിമിറ്റഡ് എന്ന കമ്പനിയുടെ മാനേജിംഗ് ഡയറക്ടറായ തിരുമല സ്വദേശി ശ്രീദേവാണ് ഫോര്‍ട്ട് പൊലീസിന്‍റെ വലയിലായത്.
 
ചെന്നൈ സ്വദേശി സന്തോഷിനു കമ്പനിയുടെ ഓഹരി വാഗ്ദാനം ചെയ്തായിരുന്നു ശ്രീദേവ് പണം തട്ടിയെടുത്തത് എന്നായിരുന്നു പരാതി. ഓഹരി കൈമാറിയ രേഖ നല്‍കിയിരുന്നെങ്കിലും രജിസ്റ്റര്‍ ചെയ്തിരുന്നില്ല. ഇത് സന്തോഷിനെ അറിയിച്ചിരുന്നുമില്ല. അതേ സമയം സന്തോഷില്‍ നിന്ന് ശ്രീദേവിനു ബാങ്ക് വഴി പണം ലഭിക്കുകയും ചെയ്തിരുന്നു. 
 
കൊല്ലം ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ആശ്വാസ് എന്ന പേരില്‍ മരുന്നു വില്‍പ്പന കേന്ദ്രങ്ങളുടെ പേരില്‍ ശ്രീദേവ് പണം തട്ടിയെടുത്തതായും പരാതിയുണ്ടെന്ന് പൊലീസ് അറിയിച്ചു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
പൊലീസ് ക്രൈം അറസ്റ്റ് Police Arrest Crime

Widgets Magazine

വാര്‍ത്ത

news

ചട്ടങ്ങള്‍ ലംഘിച്ച് വായ്പ: ബാങ്ക് മാനേജര്‍ക്ക് തടവ്

വായ്പാ തുക തിരിച്ചടയ്ക്കാനുള്ള കഴിവുണ്ടോ എന്ന് പരിശോധിക്കാതെയും ബാങ്ക് നിയമങ്ങള്‍ ...

news

ബസിൽ യാത്ര ചെയ്യവേ യുവതിയെ ശല്യം ചെയ്ത മദ്രസ അധ്യാപകനു മർദ്ദനം

ബസില്‍ യാത്ര ചെയ്യവേ യുവ്തിയെ ശല്യം ചെയ്തു എന്ന പേരില്‍ മദ്രസാ അദ്ധ്യാപകനെ ...

news

രാജ്യത്തെ രണ്ടായി വിഭജിക്കുകയാണ് മോദി ചെയ്യുന്നത്: രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

പ്രധാനമന്ത്രിയുടെ നോട്ട്​ അസാധുവാക്കല്‍ തീരുമാനത്തെ മുൻ നിർത്തിയായിരുന്നു രാഹുൽ ...

Widgets Magazine