ചാര്‍മിനാറിന് ബലക്ഷയം സംഭവിച്ചാല്‍ ഇടിച്ചുനിരത്തുമെന്ന്; പ്രസ്താവന വിവാദമായി

തെലങ്കാന| JOYS JOY| Last Modified തിങ്കള്‍, 3 ഓഗസ്റ്റ് 2015 (15:07 IST)
ബലക്ഷയം സംഭവിച്ചാല്‍ ചരിത്രസ്മാരകമായ ചാര്‍മിനാറിനെ ഇടിച്ചു നിരത്തുമെന്ന് ഉപമുഖ്യമന്ത്രി മഹമൂദ് അലി. 90 വര്‍ഷം പഴക്കമുള്ള ഒസ്‌മാനിയ ജനറല്‍ ആശുപത്രി പുതുക്കി പണിയാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ ന്യായീകരിക്കുന്നതിന്റെ ഭാഗമായിരുന്നു ഉപമുഖ്യമന്ത്രിയുടെ പ്രസ്താവന.

എന്നാല്‍, സംഭവം വിവാദമായതോടെ വിശദീകരണവുമായി ഉപമുഖ്യമന്ത്രി രംഗത്തെത്തി. ഇതിന് മറ്റ് വ്യാഖ്യാനങ്ങള്‍ നല്കേണ്ടതില്ലെന്നും ഒരു ഉദാഹരണമായാണ് താന്‍ ഇത് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

200 അല്ലെങ്കില്‍ 400 അതുമല്ലെങ്കില്‍ 500 വര്‍ഷത്തിനു ശേഷം ചാര്‍മിനാറിന് ബലക്ഷയം സംഭവിക്കുകയാണെങ്കില്‍ ഇടിച്ചു നിരത്തേണ്ടി വരും. ഒരു കെട്ടിടത്തിന് ബലക്ഷയം സംഭവിച്ച് അത് തകര്‍ന്ന് വീഴുകയാണെങ്കില്‍ അനേകം പേരുടെ ജീവന്‍ നഷ്‌ടമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :