ഐഎഎസ് ഉദ്യോഗസ്ഥയ്ക്കെതിരെ ലൈംഗിക പരാമര്‍ശം; മാസിക വിവാദത്തിൽ

ഹൈദരാബാദ്| Last Modified ബുധന്‍, 1 ജൂലൈ 2015 (13:54 IST)
തെലങ്കാന മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥയായ ഐഎഎസ് ഓഫീസര്‍ സ്മിത സബര്‍വാളിനെതിരെ അശ്ലീല പരാമര്‍ശത്തോടെ ലേഖനമെഴുതിയ വാരിക വിവാദത്തില്‍. പ്രമുഖ വാർത്ത മാസികയായ ഔട്ട്‌ലുക്കാണ് വിവാദത്തിലായത്. സംഭവത്തില്‍ വാരികയ്‌ക്കെതിരെ ഉദ്യോഗസ്ഥ വക്കീല്‍ നോട്ടീസ് അയച്ചിരിക്കുകയാണ് സ്തിത.

സ്മിതയെ കാണുന്നത് കണ്ണിന് കുളിര്‍മയുണ്ടാക്കുന്നു. അവരുടെ ജോലിയുടെ ഉയര്‍ച്ചയ്ക്ക് സൗന്ദര്യവും കാരണമായിട്ടുണ്ടാകാം എന്നുംമറ്റും ലേഖനത്തില്‍ പേരെടുത്ത് പറയാതെ പരാമർശിച്ചിട്ടുണ്ട്. സംഭവത്തില്‍ മാസികയ്ക്കെതിരെ രൂക്ഷവിമർശനങ്ങളാണ് ഉയർന്നുകൊണ്ടിരിക്കുന്നത്.
റാന്പിലൂടെ നടക്കുന്ന ഉദ്യോഗസ്ഥയെ നോക്കി
തെലുങ്കാന മുഖ്യമന്ത്രിയും മറ്റ് രാഷ്ട്രീയക്കാരും കാമറയുമായി നിൽക്കുന്ന തരത്തില്‍
കാർട്ടൂണും ഔട്ട്‌ലുക്ക് പ്രസിദ്ധീകരിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :