പാര്‍ട്ടി ഓഫീസില്‍ റെയ്ഡ് നടത്തി വിവാദത്തിലായ എസ്‌പി ചൈത്ര തെരേസ ജോണിന് പുതിയ ചുമതല

 chaitra teresa john , CPM , police , ചൈത്ര തെരേസ ജോണ്‍ , സിപിഎം , ഭീകരവിരുദ്ധസേന
തിരുവനന്തപുരം| Last Modified ബുധന്‍, 24 ജൂലൈ 2019 (07:35 IST)
സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ റെയ്ഡ് നടത്തി വിവാദത്തിലായ എസ്‌പി ചൈത്ര തെരേസ ജോണിന് പുതിയ ചുമതല. മേധാവിയായി യുവ ഐപിഎസ് ഉദ്യോഗസ്ഥയെ നിയമിച്ച് സർക്കാർ ഉത്തരവായി.

നിലവിൽ വനിതാ ബറ്റാലിയന്റെ ചുമതലയായിരുന്നു ചൈത്രയ്‌ക്ക് ഉണ്ടായിരുന്നത്. ഇതിനിടെയാണ് ഭീകരവിരുദ്ധ സേനയുടെ മേധാവിയായി നിയമിതയായത്. ഈ സ്ഥാനത്ത് എത്തുന്ന സംസ്ഥാനത്തെ ആദ്യ വനിതയാണ് അവര്‍.

സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ റെയ്ഡ് നടത്തിയതിനെ തുടര്‍ന്ന് വിവാദത്തിലായ ചൈത്രയെ പിന്നീട് സ്ഥലം മാറ്റിയിരുന്നു.

മെഡിക്കല്‍ കോളേജിനെതിരായ അക്രമണവുമായി ബന്ധപ്പെട്ട് ചില സിപിഎം യൂത്ത് വിംഗ് അംഗങ്ങള്‍ പാര്‍ട്ടി ഓഫീസിലുണ്ടെന്ന സംശയത്താലാണ് റെയ്‌ഡ് നടത്തിയത്. എന്നാല്‍ റെയ്ഡില്‍ ആരെയും
കണ്ടത്താന്‍ സാധിച്ചില്ല. ഇതേ തുടര്‍ന്നായിരുന്നു സ്ഥലം മാറ്റം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :