തെരുവുനായ്‌ക്കളെ ഭയന്ന് വീട്ടില്‍ അഭയം തേടിയ യുവാവിനെ മോഷ്ടാവെന്ന് കരുതി തീവച്ചുകൊന്നു

 police , man , dog , dalit man , പൊലീസ് , തീ , നായ , യുവാവ് , ആശുപത്രി
ലഖ്‌നൗ| Last Modified ചൊവ്വ, 23 ജൂലൈ 2019 (17:21 IST)
അക്രമകാരികളായ തെരുവ് നായ്‌ക്കളെ ഭയന്ന് പരിചയമില്ലാത്ത വീട്ടില്‍ അഭയം തേടിയ യുവാവിനെ മോഷ്‌ടാവെന്ന് കരുതി വീട്ടുകാര്‍ തീവച്ചുകൊന്നു. ഉത്തര്‍പ്രദേശിലെ ബരാബങ്കി ജില്ലയിലാണ് സംഭവം. സുജിത് കുമാര്‍ (28) എന്ന ദളിത് യുവാവാണ് മരിച്ചത്.

സംഭവത്തില്‍ വീട്ടുകാരടക്കമുള്ള നാലു പേര്‍ അറസ്‌റ്റിലായി. വിശദമായ അന്വേഷണം നടത്തുമെന്ന് ബരാബങ്കി പൊലീസ് സൂപ്രണ്ട് ആകാശ് തോമര്‍ പറഞ്ഞു.

ഈ മാസം 19നായിരുന്നു യുവാവിനെ വീട്ടുകാര്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ചത്. ബന്ധുവീട്ടിലേക്ക് പോയ സുജിത്തിനെ കൂട്ടമായെത്തിയ നായ്‌ക്കള്‍ ആക്രമിച്ചു. ഭയന്നോടിയ യുവാവ് സമീപത്തെ ഒരു വീട്ടില്‍ അഭയംതേടി.

ഈ സമയം വീട്ടിലുണ്ടായിരുന്നവര്‍ സുജിത്തിനെ കാണുകയും മോഷ്‌ടാവ് എന്നു കരുതി പെട്രോള്‍ ഒഴിച്ച് തീവെക്കുകയുമായിരുന്നു. നാല്‍പ്പത് ശതമാനം പൊള്ളലേറ്റ യുവാവിനെ സമീപവാസികള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അണുബാധ ശരീരത്തിന്റെ മറ്റുഭാഗങ്ങളിലേക്ക് വ്യാപിച്ചതോടെ തിങ്കളാഴ്‌ച മരണം സംഭവിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :