മഴക്കെടുതിയും പ്രശ്‌നങ്ങളും വിലയിരുത്താന്‍ കേന്ദ്രസംഘം കേരളത്തിലെത്തും

മഴക്കെടുതിയും പ്രശ്‌നങ്ങളും വിലയിരുത്താന്‍ കേന്ദ്രസംഘം കേരളത്തിലെത്തും

തിരുവനന്തപുരം| Rijisha M.| Last Modified വ്യാഴം, 2 ഓഗസ്റ്റ് 2018 (10:02 IST)
കേരളത്തിലെ മഴക്കെടുതി വിലയിരുത്താൻ ആഗസ്‌റ്റ് ഏഴിന് കേന്ദ്രസംഘം കേരളത്തിലെത്തും. ആഭ്യന്തര വകുപ്പിലെ സെക്രട്ടറി ധർമ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘംമാണ് അടുത്ത ചൊവ്വാഴ്‌ച കേരളത്തിലെത്തുക.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ബോര്‍ഡര്‍ മാനേജ്‌മെന്റ് സെക്രട്ടറിയാണ് ധര്‍മ റെഡ്ഢി. ഏഴാം തീയതി കൊച്ചിയിലെത്തുന്ന സംഘം എട്ടാം തീയതി കുട്ടനാടും ആലപ്പുഴയും സന്ദർശിക്കും. ഒമ്പതാം തീയതി മുഖ്യമന്ത്രിയുമായും റവന്യു മന്ത്രിയുമായും സംഘം കൂടിക്കാഴ്ച നടത്തും.

കേരളത്തിലെ മഴക്കെടുതിയും പ്രശ്‌നങ്ങളും വിലയിരുത്താന്‍ കേന്ദ്രസംഘത്തെ അയയ്ക്കുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു കേരളം സന്ദര്‍ശിച്ചപ്പോള്‍ ഉറപ്പ് നല്‍കിയിരുന്നതിനെത്തുടർന്നാണ് കേന്ദ്രസംഘം ഏഴാം തീയതി കേരളത്തിലെത്തുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :