കേരളത്തില്‍ നിന്നുള്ള പഴം പച്ചക്കറി ഇറക്കുമതിക്ക് ഏർപ്പെടുത്തിയ നിരോധനം പിന്‍വലിച്ച് ഖത്തര്‍

കേരളത്തില്‍ നിന്നുള്ള പഴം പച്ചക്കറി ഇറക്കുമതിക്ക് ഏർപ്പെടുത്തിയ നിരോധനം പിന്‍വലിച്ച് ഖത്തര്‍

Rijisha M.| Last Modified വെള്ളി, 27 ജൂലൈ 2018 (14:03 IST)
നിപ്പ നിയന്ത്രണ വിധേയമായതിനെത്തുടർന്ന് കേരളത്തില്‍ നിന്നുള്ള പഴം, പച്ചക്കറി ഇറക്കുമതിക്ക് ഖത്തര്‍ ഏര്‍പ്പെടുത്തിയിരുന്ന നിരോധനം പിന്‍വലിച്ചു. നിപ്പ നിയന്ത്രണ വിധേയമായതിന്റെ അടിസ്ഥാനത്തില്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ആരോഗ്യ, ഭക്ഷ്യ നിയന്ത്രണ വിഭാഗമാണു നിരോധനം നീക്കിയതായി വ്യക്തമാക്കിയിരിക്കുന്നത്.

ഫ്രഷ്, ചില്‍ഡ്, ഫ്രോസണ്‍ എന്നീ മൂന്നു വിഭാഗങ്ങളിലുള്ള പഴം, പച്ചക്കറികളുടെ ഇറക്കുമതിക്കും അനുമതി നല്‍കിയിട്ടുണ്ട്. മേയ് അവസാനം മുതലാണു ഇറക്കുമതിക്കു ഖത്തര്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്.

നിപ്പ വൈറസ് രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് മെയ് അവസാനം മുതൽ ഇങ്ങനെയൊരു വിലക്ക്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :