ഖത്തറിൽ വാഹനാപകടം; രണ്ട് മലയാളി സഹോദരങ്ങൾ മരിച്ചു

  വാഹനാപകടത്തിൽ രണ്ട് മലയാളി സഹോദരങ്ങൾ മരിച്ചു , വാഹനാപകടം ,അപകടം , മരണം
ദോഹ| jibin| Last Modified ബുധന്‍, 24 ഫെബ്രുവരി 2016 (15:47 IST)
ഖത്തറിൽ വാഹനാപകടത്തിൽ രണ്ട് മലയാളി സഹോദരങ്ങൾ മരിച്ചു. ദോഹയിലെ ബര്‍സാന്‍ റിയല്‍ എസ്‌റ്റേറ്റ് ഉടമ കോഴിക്കോട് നടുവട്ടം സ്വദേശി സക്കീര്‍ മാളിയേക്കലിന്റെ മക്കളായ നജ്മല്‍ റിസ് വാന്‍ (20), മുഹമ്മദ് ജുനൈദ് നിബ്‌റാസ് (22) എന്നിവരാണ് മരിച്ചത്.

പുലര്‍ച്ചെ ദോഹയിലെ ഐന്‍ ഖാലിദില്‍ വെച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന ലാന്‍ഡ് ക്രൂയിസര്‍ കാർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഹമദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ നടപടി ക്രമങ്ങള്‍ക്ക് ശേഷം ഇന്ന് രാത്രി തന്നെ നാട്ടിൽ എത്തിച്ചേക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :