നടന്നുപോയ വിദ്യാർത്ഥിനികളെ ഇടിച്ച് തെറിപ്പിച്ച് കാർ, എട്ടു പേർക്ക് പരിക്ക്; സംഭവം ചേർത്തലയിൽ

ചിപ്പി പീലിപ്പോസ്| Last Modified ചൊവ്വ, 10 മാര്‍ച്ച് 2020 (18:09 IST)
നിയന്ത്രണം വിട്ട കാർ ഇടിച്ച് 8 പേർക്ക് പരിക്ക്. കാർ യാത്രക്കാരടക്കമുള്ളവർക്കാണ് പരിക്കേറ്റിരിക്കുന്നത്. അമിത വേഗത്തില്‍ എത്തിയ കാര്‍ ആദ്യം വഴിയരികിലൂടെ നടന്നുപോവുകയായിരുന്ന മൂന്ന് വിദ്യാര്‍ത്ഥിനികളെയാണ് ആദ്യം ഇടിച്ച് തെറിപ്പിച്ചത്. ചേര്‍ത്തലയ്ക്കടുത്ത് പൂച്ചാക്കലില്‍ ഉച്ചയ്ക്ക് രണ്ട് മണിക്കായിരുന്നു സംഭവം.

നിയന്ത്രണം വിട്ട കാർ വിദ്യാർത്ഥിനികളെ ഇടിച്ച് തെറിപ്പിച്ച ശേഷം ഇവർക്ക് പിന്നാലെ സൈക്കിളിൽ എത്തിയ വിദ്യാർത്ഥിനിയേയും ബൈക്കിൽ സഞ്ചരിച്ചവരേയും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഉച്ചയ്ക്ക് പരീക്ഷ കഴിഞ്ഞ് മടങ്ങിയ വിദ്യാര്‍ത്ഥിനികളായ ശ്രീകണ്‌ഠേശ്വരം സ്‌കൂളിലെ അനഘ, ചന്ദന, അര്‍ച്ചന, മാഗി എന്നീ നാല് വിദ്യാര്‍ത്ഥികളെയാണ് കാര്‍ ഇടിച്ച് തെറിപ്പിച്ചത്.

അമിത വേഗതയിലാണ് കാര്‍ വന്നതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. രണ്ട് പേരാണ് കാറിലുണ്ടായിരുന്നത്. കാർ ഓടിച്ചിരുന്നവർക്കും പരിക്കേറ്റിട്ടുണ്ട്. കാര്‍ ഓടിച്ചിരുന്നയാള്‍ മദ്യപിച്ചിരുന്നുവെന്നാണ് പുറത്ത് വരുന്ന സൂചന. പരിക്കേറ്റവരെ എറണാകുളം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :