വെബ്‌ദുനിയ ലേഖകൻ|
Last Updated:
തിങ്കള്‍, 9 മാര്‍ച്ച് 2020 (15:42 IST)
ഡൽഹി: സ്വന്തമായി മോട്ടോർ സൈക്കിൾ പോലുമില്ല എന്ന് പറഞ്ഞ് അപമാനിച്ച കാമുകിയെ സന്തോഷിപ്പിക്കാൻ എട്ട് ബൈക്കുകൾ മോഷ്ടിച്ച യുവാവും സുഹൃത്തും പിടിയിൽ. ഡൽഹിയിലാണ് സംഭവം ഉണ്ടായത്. ലളിത് എന്ന യുവാവും സുഹൃത്ത് ഷഹീദുമാണ് എട്ടോളം ഇരുചക്ര വഹനങ്ങൾ മോഷ്ടിച്ച കേസിൽ പിടിയിലായത്.
ഇക്കഴിഞ്ഞ വാലന്റൈൻസ് ദിനത്തിയിലാണ് ബൈക്കില്ലാത്തതിന്റെ പേരിൽ കാമുകി ലളിതിനെ പരിഹസിക്കുകയും അപമാനിക്കുകയും ചെയ്തത്. ഇതിൽ മനംനൊന്ത യുവാവ് ഒന്നിൽ കൂടുതൽ ബൈക്കുകൾ ഉണ്ടെന്നുകാട്ടി കാമുകിക്ക് തന്നോടുള്ള മതിപ്പ് ഉയർത്താൻ, തീരുമാനിക്കുകയായിരുന്നു. സുഹൃത്തായ ഷഹീദുമായി ചേർന്ന് ബൈക്കുകൾ മോഷ്ടിക്കാൻ ലളിത് പദ്ധതിയിട്ടു. തുടർന്നുള്ള ദിവസങ്ങളിൽ ഇരുവരും ചേർന്ന് ഒന്നിൽകൂടുതൽ ബൈക്കുകൾ മോഷ്ടിക്കുകയായിരുന്നു.
നഗരത്തിൽ ഇരുചക്ര വാഹനങ്ങൾ തുടർച്ചയായി മോഷ്ടിക്കപ്പെടാൻ തുടങ്ങിയതോടെ പൊലീസ് അന്വേഷണം ശക്തമാക്കുകയായിരുന്നു. ഡൽഹിയിലെ ദ്വാരക പ്രദേശത്തുനിന്നുമാണ് പ്രതികൾ പിടിയിലായത്. 1.8 ലക്ഷം രൂപ വിലമതിക്കുന്ന ബൈക്കുകൾ ഇവരുടെ പക്കൽ ഉണ്ടായിരുന്നു. വാഹനങ്ങൾക്ക് ഒന്നും നമ്പർ പ്ലേറ്റ് ഉണ്ടായിരുന്നില്ല. കമുകിയെ സന്തോഷിപ്പിക്കാനാണ് ബൈക്കുകൾ മോഷ്ടിച്ചത് എന്ന് ലളിത് പൊലീസിന് മൊഴി നൽകി.