ആ​ലു​വ​യി​ൽ കാറപകടം; അച്ഛനും മകനുമടക്കം മൂന്നു പേര്‍ക്ക് ദാരുണാന്ത്യം

ആലുവയിൽ മെട്രോയുടെ തൂണിലിടിച്ചു കാർ മറിഞ്ഞു; മൂന്നു മരണം

ആലുവ| സജിത്ത്| Last Modified ബുധന്‍, 13 ഡിസം‌ബര്‍ 2017 (09:39 IST)
ആ​ലു​വ മു​ട്ടത്തിനടുത്തുണ്ടായ വാ​ഹ​നാ​പ​ക​ട​ത്തി​ൽ പി​താ​വും മ​ക​നുമുള്‍പ്പെടെ മൂ​ന്ന് പേ​ർ മ​രി​ച്ചു. കോ​ട്ട​യം കുമാരനെല്ലൂർ സ്വ​ദേ​ശി​ക​ളാ​യ ടി ​ടി രാ​ജേ​ന്ദ്ര​പ്ര​സാ​ദ്, മ​ക​ൻ ടി ​ആ​ർ അ​രു​ൺ പ്ര​സാ​ദ്, ബ​ന്ധു ച​ന്ദ്ര​ൻ നാ​യ​ർ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ചന്ദ്രന്‍ നായരുടെ മകനെ നെടുമ്പാശേരി വിമാനത്താവളത്തിൽ വിട്ടു മടങ്ങുമ്പോഴായിരുന്നു അപകടം.

അ​രു​ണ്‍​പ്ര​സാ​ദ് മനോരമ ഓ​ണ്‍​ലൈ​നിലേയും രാ​ജേ​ന്ദ്ര​പ്ര​സാ​ദ് ലൈ​ബ്ര​റി വി​ഭാ​ഗ​ത്തിലേയും
ജീ​വ​ന​ക്കാരാണ് ഇ​ന്ന് പു​ല​ർ​ച്ചെ മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാര്‍ കൊച്ചി മെട്രോയുടെ തൂണിലിടിച്ച ശേഷം ഡിവൈഡറിൽ കയറി മറിയുകയായിരുന്നു. രാജേന്ദ്ര പ്രസാദ് സംഭവസ്ഥലത്തും മറ്റു രണ്ടുപേർ ആശുപത്രിയിലുമാണ് മരിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :