കുഞ്ഞാലിക്കുട്ടിയെ പൊന്നാനിയില്‍ മത്സരിപ്പിക്കണം, ഇ.ടി മുഹമ്മദ് ബഷീറിനെ മലപ്പുറത്തേക്ക് മാറ്റണം; ലീഗില്‍ നാടകീയ നീക്കങ്ങള്‍

 muslim league , candidates , congress , lok sabha election , മുംസ്ലിം ലീഗ് , ലോക്‍സഭ , തെരഞ്ഞെടുപ്പ് , കുഞ്ഞാലിക്കുട്ടി , ഇ ടി മുഹമ്മദ് ബഷീര്‍
മലപ്പുറം| Last Modified ശനി, 9 മാര്‍ച്ച് 2019 (10:17 IST)
ലോക്‍സഭ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ മുംസ്ലിം ലീഗില്‍ നാടകീയ നീക്കങ്ങള്‍. പൊന്നാനിയില്‍ കുഞ്ഞാലിക്കുട്ടിയെ മത്സരിപ്പിക്കണമെന്ന ആവശ്യമാണ് ശക്തമായിരിക്കുന്നത്. പൊന്നാനി മുസ്ലീംലീഗ് മണ്ഡലം കമ്മിറ്റി അംഗങ്ങളാണ് ഈ ആവശ്യവുമായി രംഗത്ത് എത്തിയത്.

പൊന്നാനിയില്‍ നിലവിലെ എംപി ഇ ടി മുഹമ്മദ് ബഷീറിനെ മലപ്പുറത്തേക്ക് മാറ്റി കുഞ്ഞാലിക്കുട്ടിയെ ഇവിടെ മത്സരിപ്പിക്കണമെന്നാണ് ആവശ്യം. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ പാണക്കാട് തങ്ങളെ ചുമതലപ്പെടുത്തി.

പൊന്നാനിയില്‍ ലീഗും കോണ്‍ഗ്രസും തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങളാണ് ഇത്തരമൊരു ആവശ്യത്തിന് കാരണമാകുന്നതെന്നാണ് റിപ്പോര്‍ട്ട്. പൊന്നാനിയിലെ യൂത്ത് കോണ്‍ഗ്രസ് നേതൃത്വവും ഇടി മുഹമ്മദ് ബഷീറിനെതിരെ നിലപാട് സ്വീകരിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :