വീണാ ജോർജിന്റെ സ്ഥാനാർത്ഥിത്വം സിപിഎമ്മിന്റെ ജാതി രാഷ്ട്രീയത്തിന്റെ തെളിവ്; കെ സുരേന്ദ്രൻ

 k Surendran , Veena george MLA , cpm , Congress , കെ സുരേന്ദ്രൻ , ബിജെപി , വീണ ജോര്‍ജ് , മോദി
പത്തനംതിട്ട| Last Modified വ്യാഴം, 7 മാര്‍ച്ച് 2019 (18:02 IST)
പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിൽ വീണ ജോർജ് എംഎൽഎ ഇടത് സ്ഥാനാർഥിയാകുമെന്ന് ഉറപ്പായതോടെ എതിര്‍പ്പുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ.

വീണാ ജോർജിന്റെ സ്ഥാനാർത്ഥിത്വം സിപിഎമ്മിന്റെ ജാതി രാഷ്ട്രീയത്തിന് തെളിവാണെന്ന് സുരേന്ദ്രന്‍ വ്യക്തമാക്കി. ഒരിക്കൽ ചക്ക വീണ് മുയൽ ചത്തെന്ന് കരുതി എപ്പോഴും അതുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നവർ വിഡ്ഢികളുടെ സ്വർഗത്തിലാണ്.

ജാതി രാഷ്ട്രീയം ലക്ഷ്യം വെച്ചാണ് തിരുവനന്തപുരത്തേക്ക് തെരഞ്ഞെടുത്തവരെ ഡൽഹിയിലേക്ക് അയക്കാൻ നീക്കം നടത്തുന്നത്. മോദി വിരോധം കാരണം കേരളത്തിലെ കോൺഗ്രസ് - സിപിഎം നേതാക്കൾ ഇമ്രാൻ ഖാൻ ആരാധകരായിരിക്കുകയാണെന്നും സുരേന്ദ്രൻ വ്യക്തമാക്കി.

ശബരിമല വിഷയത്തെ തുടർന്ന് പ്രവചനാതീതമായ രാഷ്ട്രീയ കാലാവസ്ഥയുള്ള പത്തനംതിട്ട ലോക്സഭാ നിയോജക മണ്ഡലത്തിൽ വീണ ജോർജിനെ ഇറക്കി പരീക്ഷിക്കുകയാണ് സിപിഎം.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ആറന്മുള മണ്ഡലത്തിൽ സിപിഎമ്മിന്‍റെ അപ്രതീക്ഷിത സ്ഥാനാർത്ഥിയായിരുന്നു മാധ്യമപ്രവ‍ർത്തകയായ വീണ ജോർജ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :