കോട്ടയം|
സജിത്ത്|
Last Modified ചൊവ്വ, 17 ജനുവരി 2017 (09:04 IST)
കോട്ടയം ജില്ലയിൽ വ്യാപകമായി സിപിഎമ്മും എസ്എഫ്ഐയും നടത്തുന്ന ദലിത് പീഡനങ്ങൾക്കെതിരെ ചേരമ സാംബവ ഡെവലപ്പ്‌മെന്റ് സൊസൈറ്റിയുടെ ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്ത ഹർത്താലിൽ പരക്കെ അക്രമം. ജിലയില്‍ പലയിടങ്ങളിലും ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടയുന്നുണ്ട്.
ഹര്‍ത്താല്‍ അനുകൂലികള്‍ രാവിലെ സര്‍വീസ് നടത്തിയ കെഎസ്ആര്‍ടിസി ബസ്സുകള്‍ക്ക് നേരെ അക്രമമഴിച്ചുവിട്ടു. നിരവധി ബസ്സുകളുടെ ചില്ല് അടിച്ചു തകര്‍ത്തു. രാവിലെ ആറു മണിമുതൽ തന്നെ ജില്ലയിലെ പ്രധാന പാതകളിലെല്ലാം ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടയുകയാണ്.