അതിവേഗത്തിലെത്തിയ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു; അപകടം കണക്കാക്കാതെ കാര്‍ ഓടിച്ചിരുന്നയാള്‍ ബാഗുമായി ഓടി

കാര്‍ നിയന്ത്രണം വിട്ടു മറിഞ്ഞു

കോട്ടയം| Last Modified ബുധന്‍, 16 നവം‌ബര്‍ 2016 (16:16 IST)
അതിവേഗത്തിലെത്തിയ കാര്‍ നിയന്ത്രണം വിട്ട് അപകടത്തില്‍പ്പെട്ടു. അപകടത്തില്‍പ്പെട്ട കാറില്‍ നിന്ന് രണ്ടു ബാഗുമായി ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. കോട്ടയം കുമരകം റോഡില്‍ അയ്യന്‍മാത്രയിലാണ് സംഭവം.

വേഗതയിലെത്തിയ കാര്‍ നിയന്ത്രണം വിട്ട് വഴിയരികിലെ വീടിന്റെ മതിലില്‍ ഇടിച്ച് മറിയുകയായിരുന്നു. തലകീഴായാണ് കാര്‍ മറിഞ്ഞത്. അപകടം നടന്നതിനെ തുടര്‍ന്ന് ആള്‍ക്കാര്‍ ഓടിക്കൂടിയപ്പോഴേക്കും ഡ്രൈവര്‍ ബാഗുകളുമായി ഓടി രക്ഷപ്പെട്ടിരുന്നു.

കോട്ടയത്ത് നിന്ന് കുമരകം ഭാഗത്തേക്ക് പോകുകയായിരുന്നു കാര്‍. ഓടിച്ചിരുന്നയാള്‍ മാത്രമായിരുന്നു കാറില്‍ ഉണ്ടായിരുന്നത്. കാറിന്റെ മറ്റ് വാതിലുകള്‍ ഓടിക്കൂടിയവര്‍ക്ക് പെട്ടെന്ന് തുറക്കാന്‍ കഴിഞ്ഞിരുന്നില്ല.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :