എസ് ഐ വിമോദിനെതിരായ നടപടികൾക്ക് സ്റ്റേ; ആട്ടിൻ തോലിട്ട ചെന്നായ്ക്കൾ ഉണ്ട്, മുതലെടുപ്പിന് ആരേയും അനുവദിക്കരുതെന്ന് ജസ്റ്റിസ് കമാൽ പാഷ

മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവം: എസ്‌ഐ വിമോദിനെതിരായ നടപടികള്‍ക്ക് ഹൈക്കോടതി സ്‌റ്റേ

കൊച്ചി| aparna shaji| Last Modified വെള്ളി, 5 ഓഗസ്റ്റ് 2016 (14:04 IST)
കോഴിക്കോട് ജില്ലാ കോടതി വളപ്പിൽ മാധ്യമ പ്രവർത്തകരെ മർദിച്ച കേസിൽ കോഴിക്കോട് ടൗൺ എസ് ആയിരുന്ന വിമോദിനെതിരായ നടപടികള്‍ക്ക് ഹൈക്കോടതിയുടെ താത്കാലിക സ്‌റ്റേ. നാലു ദിവസത്തേക്കാണ് സ്‌റ്റേ ഉത്തരവ്. ഈ മാസം 16 വരെയാണ് സ്റ്റേ ഉത്തരവിന്റെ കാലാവധി. വിമോദ് സമര്‍പ്പിച്ച ഹര്‍ജിയില്‍ ജസ്റ്റിസ് കമാല്‍ പാഷെയുടേതാണ് ഉത്തരവ്.

മാധ്യമപ്രവർത്തകരുടെ തൊഴിൽ തടസ്സം വരുത്തിയതിനും അവരെ കയ്യേറ്റം ചെയ്തതിനും നിലവിൽ രണ്ട് കേസുകളാണ് വിമോദിനെതിരെയുള്ളത്. മർദനമേറ്റ മാധ്യമപ്രവർത്തകരുടെ
പരാതിയുടേയും എ ഡി ജി പിയുടെ റിപ്പോര്‍ട്ടിന്റേയും അടിസ്ഥാനത്തിലാണ് കേസ്. അതേസമയം. ഇരുവരും തമ്മിലുള്ള പ്രശ്നം രമ്യമായ രീതിയിൽ സംസാരിച്ച് പരിഹരിക്കാൻ ജസ്റ്റിസ് കമാൽ പാഷ നിർദേശിച്ചു.

അതേസമയം മാധ്യമ പ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുള്ള പ്രശ്‌നം രമ്യമായി പരിഹരിക്കണമെന്ന് ജസ്റ്റിസ് കമാല്‍ പാഷ നിര്‍ദേശിച്ചു. ആട്ടിന്‍ തോലിട്ട ചെന്നായ്ക്കള്‍ ഉണ്ടെന്നും ആരേയും മുതലെടുപ്പിന് അനുവദിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :