നഗരത്തിൽ ആളൊഴിഞ്ഞ വീട്ടുവളപ്പിലെ കിണറ്റിൽ അ‍ജ്ഞാത മൃതദേഹം

കൊല്ലം, തിങ്കള്‍, 9 ജനുവരി 2017 (14:57 IST)

Widgets Magazine

നഗര മദ്ധ്യത്തിലെ സ്വകാര്യ ഹോട്ടലിന്റെ പിറകിലുള്ള പുരയിടത്തിലെ കിണറ്റില്‍ അഴുകിയ നിലയിലുള്ള മൃതദേഹം കണ്ടെത്തി. 55 വയസോളം തോന്നിക്കുന്ന മൃതദേഹം 20 ദിവസത്തിലേറെ പഴക്കമുള്ളതാണെന്നാണു കണക്കാക്കുന്നത്. അഴുകി പുഴുവരിച്ച നിലയിലാണ് ആള്‍പ്പാര്‍പ്പില്ലാത്ത വീട്ടിലെ കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്.  
 
കിണറ്റില്‍ അഞ്ചടിയോളം വെള്ളമുണ്ടായിരുന്നു. അസഹ്യമായ ദുര്‍ഗന്ധത്തെ തുടര്‍ന്നാണു മൃതദേഹം കണ്ടെത്തിയത്. വര്‍ഷങ്ങളായി ആള്‍പ്പാര്‍പ്പില്ലാത്ത വീടിനോട് ചേര്‍ന്നാണു കിണര്‍. 
 
മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്. അതേ സമയം അടുത്തുള്ള വീട്ടിലെ ഗൃഹനാഥനെ കഴിഞ്ഞ മൂന്നാഴ്ചയായി കാണാനില്ലെന്ന് പരാതിയുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.  
 
 Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

കേരളത്തിലുമുണ്ടോ സാക്ഷി മഹാരാജ് ?; ഡീൻ കുര്യാക്കോസ് തുറന്നടിച്ചു - പരിഹാസശരമേറ്റ് ബിജെപി

സംവിധായകൻ കമലിന്​​ തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്നും അദ്ദേഹം രാജ്യം വിട്ടു ...

news

ബംഗളൂരു മോഡല്‍ അപമാനം കായംകുളത്തും; യുവതിയെ ഉപദ്രവിച്ച രണ്ട് യുവാക്കള്‍ അറസ്റ്റില്‍

യുവതിയെ ബലമായി കെട്ടിപ്പിടിച്ച് ചുംബിക്കുകയായിരുന്നു. ഭയന്നു പോയ യുവതി സമനില വീണ്ടെടുത്ത് ...

news

പെട്രോൾ പമ്പുകളിലെ ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഇടപാടുകൾക്ക് അധിക ചാർജ് ഈടാക്കരുതെന്ന് കേന്ദ്രസർക്കാർ

അധിക ചാർജ് ഈടാക്കുകയാണെങ്കില്‍ ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നത് ...

news

ലോകം ശ്രദ്ധിച്ചത് ഇവരെയാണ്! നിങ്ങൾ കണ്ടിരിക്കണം ഈ ഫോട്ടോകൾ!

ഒറ്റനോട്ടത്തിൽ മനസ്സിനെ പിടിച്ച് കുലുക്കുന്ന ചിത്രങ്ങൽ ഒരുപാടുണ്ടായിട്ടുണ്ട്. ...

Widgets Magazine