ബസ്റ്റാന്‍ഡിലെ ടീവിയില്‍ നീലച്ചിത്ര പ്രദര്‍ശനം; കണ്ടു നിന്നവര്‍ കണ്ണുപൊത്തി ഓടി

കല്‍പറ്റ| VISHNU N L| Last Modified ബുധന്‍, 17 ജൂണ്‍ 2015 (14:24 IST)
കല്‍പറ്റയിലെ പഴയ സ്റ്റാന്‍ഡില്‍ പരസ്യങ്ങള്‍ കാണിക്കുവാന്‍ സ്ഥാപിച്ച ടെലിവിഷനില്‍ നീലച്ചിത്ര പ്രദര്‍ശനം നടത്തിയ ഓപ്പറേറ്റര്‍ അറസ്റ്റില്‍. നഗരസഭയുടെ മേല്‍നോട്ടത്തിലുള്ള ബസ്സ്റ്റാന്‍ഡില്‍ ചൊവ്വാഴ്ച രാവിലെ 10.30ഓടെയായിരുന്നു സംഭവം. സ്‌റ്റാന്‍ഡില്‍ സ്‌ഥാപിച്ചിരിക്കുന്ന ടി.വിയിലൂടെ പാട്ടുകളും പരസ്യ ചിത്രങ്ങളുമാണ്‌ സംപ്രേഷണം ചെയ്യേണ്ടത്‌.

അരമണിക്കൂറോളം നീലചിത്രം പ്രദര്‍ശിപ്പിച്ചതോടെ സ്റ്റാന്‍ഡില്‍ നില്‍ക്കാനാവാതെ യാത്രക്കാരില്‍ പലരും പരാതിയുമായി എത്തി. സംഭവത്തെ തുടര്‍ന്ന് ടെലിവിഷന്‍ ഓപറേറ്റര്‍ മേപ്പാടി പറമ്പില്‍വീട്ടില്‍ മന്‍സൂറിനെ പൊലീസ് അറസ്റ്റ് ചെയ്തു. സ്‌റ്റാന്‍ഡിലെ ടി.വി. പ്രദര്‍ശനത്തിന്‌ കല്‍പ്പറ്റ മുനിസിപ്പാലിറ്റി കരാര്‍ അടിസ്‌ഥാനത്തിലാണ്‌ അനുമതി നല്‍കുന്നത്‌. തൃക്കൈപ്പറ്റ സ്വദേശിയാണ്‌ ടി.വി. പ്രദര്‍ശനത്തിന്‌ അനുമതി വാങ്ങിയിരിക്കുന്നതെന്നറിയുന്നു. ഇയാളുടെ ഓപ്പറേറ്റാണ്‌ മണ്‍സൂര്‍.

കല്‍പറ്റ പഴയ ബസ്സ്റ്റാന്‍ഡില്‍ ഇതിനായി രണ്ട് ടെലിവിഷനുകളാണ് ഇവര്‍ സ്ഥാപിച്ചത്. ഇതില്‍ ഒരു ടി.വിയിലാണ് നീലചിത്രം അരങ്ങേറിയത്. പരസ്യത്തിന്റെ പെന്‍ഡ്രൈവിനു പകരം നീലച്ചിത്രം കോപ്പി ചെയ്‌ത പെന്‍ഡ്രൈവ്‌ അബദ്ധത്തില്‍ പ്രവര്‍ത്തിപ്പിച്ചതാണ്‌ പ്രശ്‌നത്തിന്‌ കാരണമെന്നാണ്‌ സൂചന. ഏകദേശം പത്തുമിനിട്ടോളം നേരം ടി.വിയില്‍ അശ്‌ളീല ചിത്രം ഉണ്ടായിരുന്നു.

രോഷാകുലരായ യാത്രക്കാര്‍ ഓടിക്കൂടി വയര്‍ വലിച്ചുപറിച്ച്‌ ടിവി ഓഫാക്കുകയായിരുന്നു. ഓപ്പറേറ്ററെ നാട്ടുകാര്‍ പോലീസ് എത്തുന്നത് വരെ ഓപ്പറേറ്റര്‍ റൂമില്‍ പൂട്ടിയിടുകയായിരുന്നു. ഒടുവില്‍
വിവരമറിഞ്ഞ്‌ കല്‍പ്പറ്റ പോലീസെത്തി മണ്‍സൂറിനെ കസ്‌റ്റഡിയില്‍ എടുത്തു. പൊതു സ്‌ഥലത്ത്‌ അശ്‌ളീലചിത്ര പ്രദര്‍ശനം നടത്തിയെന്ന കുറ്റത്തിനാണ്‌ കേസെടുത്തിരിക്കുന്നത്‌.
മണ്‍സൂറിന്റെ മുറിയില്‍ നിന്ന്‌ പെന്‍ഡ്രൈവ്‌ കണ്ടെടുത്തു. ടി.വിയില്‍ പ്രദര്‍ശിപ്പിക്കേണ്ട പെന്‍ഡ്രൈവില്‍ നീലച്ചിത്രം കോപ്പി ചെയ്‌തിരുന്നതായി പോലീസ്‌ പറഞ്ഞു.
അറ്റകുറ്റപ്പണി കാരണം ഇന്നലെ സ്‌റ്റാന്‍ഡിലേക്ക്‌ മേപ്പാടി ഭാഗത്തേക്കുള്ള ബസുകള്‍ മാത്രമാണ്‌ പ്രവേശിച്ചത്‌. മറ്റു സ്‌ഥലങ്ങളില്‍ നിന്നുള്ള ബസുകള്‍ സ്‌റ്റാന്‍ഡിനു പുറത്ത്‌ നിറുത്തി ആളെ ഇറക്കി പോവുകയായിരുന്നു. തന്‍മൂലം പതിവു പോലെ സ്‌റ്റാന്‍ഡില്‍ ആളുകളുണ്ടായിരുന്നില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :