മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക വേദിയില്‍ നിന്നും വെടിയുണ്ടകള്‍ കണ്ടെടുത്തു

കോഴിക്കോട്| Last Updated: തിങ്കള്‍, 27 ഏപ്രില്‍ 2015 (13:23 IST)
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടി നടക്കുന്ന വേദിയില്‍ നിന്നും വെടിയുണ്ടകള്‍ കണ്ടെത്തിയത് പരിഭ്രാന്തി പടര്‍ത്തി.
മുഖ്യമന്ത്രിയെ നേരിട്ട് കണ്ടു പരാതി പറയാനെത്തിയ മലപ്പുറം സ്വദേശിയായ ഫ്രാന്‍സീസ്‌ എന്ന വിമുക്ത ഭടനില്‍ നിന്നുമാണ് വെടിയുണ്ടകള്‍ കണ്ടെടുത്തത്.

ഇയാളുടെ തോക്കിന്റെ ലൈസന്‍സ് കാലാവധി കഴിഞ്ഞതിനാല്‍ ലൈസന്‍സ് പുതുക്കി നല്‍കണമെന്ന അപേക്ഷയുമായാണ് ഇയാളെത്തിയതെന്നാണ് സൂചന. അതിനിടെ കരാര്‍ തുകയിലെ കുടിശ്ശിക നല്‍കണമെന്ന് ആവശ്യപ്പെട്ട്
ജനസമ്പര്‍ക്ക പരിപാടിയുടെ വേദിയിലേക്ക് ഗവണ്‍മെന്റ് കോണ്‍ട്രാക്‌ടേഴ്‌സ് ഫെഡറേഷന്‍ പ്രതിഷേധ പ്രകടനം നല്‍കി.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്

ചെയ്യുക.
ഫേസ്ബുക്കിലും

ട്വിറ്ററിലും

പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :