ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥയെ വിരട്ടി: ഹോട്ടൽ തൃശൂർ ബുഹാരീസിന്റെ ലൈസൻസ് പോയി

എ കെ ജെ അയ്യര്‍| Last Modified ശനി, 21 ജനുവരി 2023 (20:05 IST)
തിരുവനന്തപുരം:
ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടർന്ന് അടയ്ക്കാൻ നിർദ്ദേശം നൽകിയ ഹോട്ടൽ വീണ്ടും അനുമതിയില്ലാതെ തുറന്നത് അന്വേഷിക്കാൻ എത്തിയപ്പോൾ ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തിയ ഹോട്ടൽ ബുഹാരിസിന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു. തുടർന്ന് ഹോട്ടലുടമയ്‌ക്കെതിരെ പോലീസിൽ പരാതിയും നൽകി.


വിവരം അറിഞ്ഞ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് വിഷയത്തിൽ കർശന നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകി. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്ക് തടസം നിൽക്കുന്നവർക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഉദ്യോഗസ്ഥർക്ക് ഭയരഹിതമായി പരിസശോധന നടത്താൻ കഴിയണം എന്നും അവർ പറഞ്ഞു. തൃശൂർ ബുഹാരീസിലെ സംഭവം ശ്രദ്ധയിൽ പെട്ടതോടെ അടിയന്തര അന്വേഷണം നടത്താൻ ഭക്ഷ്യ സുരക്ഷാ കമ്മീഷണർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :