ഭക്ഷ്യ സുരക്ഷാ വിഭാഗം പൂട്ടിയത് 283 സ്ഥാപനങ്ങൾ

എ കെ ജെ അയ്യര്‍| Last Modified വ്യാഴം, 19 മെയ് 2022 (15:31 IST)
തിരുവനന്തപുരം: സംസ്ഥാനത്തുടനീളം സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ഭക്ഷ്യ സുരക്ഷാ വകുപ്പ് 3297 ഇടങ്ങളിൽ നടത്തിയ പരിശോധനയിൽ 283 സ്ഥാപനങ്ങളാണ് പൂട്ടിയത്. കഴിഞ്ഞ പതിനാറു ദിവസത്തിനുള്ളിൽ നടത്തിയ ഈ പരിശോധനയിൽ 1075 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.

വിവിധ സ്ഥലങ്ങളിൽ നിന്നായി ഭക്ഷ്യ യോഗ്യമല്ലാത്ത 401 കിലോ മാംസമാണ് പിടിച്ചെടുത്തു നശിപ്പിച്ചത്. ഇതിനൊപ്പം 674 ജ്യൂസ് കടകളിൽ നടന്ന പരിശോധനയിൽ എട്ടെണ്ണം പൂട്ടിച്ചു. ഈയിനത്തിൽ നോട്ടീസ് നൽകിയത് 96 എന്നതിനും. ആകെ പിടിച്ചെടുത്ത പഴകിയ മത്സ്യം 6597 കിലോ വരും.

ലൈസൻസ് ഇല്ലാത്ത സ്ഥാപനങ്ങൾ മൂന്നു മാസത്തിനകം ലൈസൻസ് എടുക്കാനും നിര്ഷ്കര്ഷിച്ചിട്ടുണ്ട്. പൊതുജനത്തിന് വൃത്തിഹീനമായ കേന്ദ്രങ്ങളെ കുറിച്ച് ഭക്ഷ്യ സുരക്ഷാ വിഭാഗത്തെ അറിയിക്കാൻ ടോൾഫ്രീ ആയി 1800-425-1125 എന്ന നമ്പറിൽ അറിയിക്കാവുന്നതാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :