ബജറ്റ് ജനപ്രിയമോ ജനദ്രോഹമോ എന്ന് തീരുമാനിക്കേണ്ടത് ജനങ്ങളെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം| JOYS JOY| Last Modified വെള്ളി, 12 ഫെബ്രുവരി 2016 (08:43 IST)
സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റ് ജനപ്രിയമോ ജനദ്രോഹമോ എന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മുന്‍ ധനമന്ത്രി കെ എം മാണിയുടെ പകരക്കാരനായാണ് താന്‍ ബജറ്റ് അവതരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബജറ്റ് അവതരണത്തോട് പ്രതിപക്ഷം സഹകരിക്കുമെന്നാണ് പ്രത്യാശയെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിയമസഭയിലെ പ്രതിഷേധത്തിന് പ്രതിപക്ഷം മിതത്വം പാലിക്കണം. ഏത് പ്രതിഷേധത്തിനും ഒരു പരിധിയുണ്ട്. തന്നെ ബഹിഷ്കരിക്കുന്നതിന്‍റെ പേരിൽ ജനങ്ങളിൽ നിന്ന് പ്രതിപക്ഷം മാറി നിൽക്കരുതെന്നും ഉമ്മൻചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :