സ്ഥാപനത്തിന് അവമതിയുണ്ടാക്കി; ഒരുമാസത്തിനുള്ളില്‍ ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് ഒഴിഞ്ഞില്ലെങ്കില്‍ ബലമായി പിടിച്ചിറക്കുമെന്ന് രഹ്നാ ഫാത്തിമയോട് ബിഎസ്എന്‍എല്‍

ശ്രീനു എസ്| Last Updated: ബുധന്‍, 1 ജൂലൈ 2020 (07:54 IST)
ബിഎസ്എന്‍എല്ലിന്റെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന രഹ്ന ഫാത്തിമയോട് അവിടെ നിന്ന് ഒഴിയാന്‍ നിര്‍ദേശം. കുട്ടിയെകൊണ്ട് നഗ്നശരീരത്തില്‍ ചിത്രം വരപ്പിച്ച കുറ്റത്തിന് രഹ്നക്കെതിരെ പോസ്‌കോ നിയമം ഉപയോഗിച്ച് പൊലീസ് കേസെടുത്തിരുന്നു. ഇത് സ്ഥാപനത്തിന് അവമതിയുണ്ടാക്കിയെന്ന് ആരോപിച്ചാണ് ബിഎസ്എന്‍എല്‍-ന്റെ നടപടി.

ആഴ്ചകള്‍ക്കുമുന്‍പാണ് രഹ്നയെ ബിഎസ്എന്‍എല്ലില്‍ നിന്ന് പിരിച്ചുവിട്ടത്. അച്ചടക്ക ലംഘനം ആരോപിച്ചായിരുന്നു നടപടി. ഇതിനു ശേഷം ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചുവരുകയായിരുന്നു. കഴിഞ്ഞാഴ്ച പനമ്പള്ളിയിലെ ക്വാര്‍ട്ടേഴ്‌സില്‍ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. ഇത് സ്ഥാപനത്തിന്റെ പ്രതിച്ഛായക്ക് കളങ്കം വരുത്തിയെന്ന് ബിഎസ്എന്‍എല്‍ ആരോപിച്ചു.

നേരത്തേ ശബരിമല വിഷയത്തില്‍ രഹ്നയെ 18മാസം ബിഎസ്എന്‍എല്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് പിരിച്ചുവിട്ടത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :