സംശയകരമായ സാഹചര്യത്തില്‍ കേരളതീരത്ത് എത്തിയ ബോട്ട് കോസ്റ്റ്ഗാര്‍ഡ് പിടികൂടി

വിഴിഞ്ഞം| VISHNU N L| Last Modified ഞായര്‍, 5 ജൂലൈ 2015 (11:15 IST)
ഇന്ത്യന്‍ സമുദ്രത്തില്‍ കേരള തീരത്ത് സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തിയ വിദേശ ബോട്ട് തീരസംരക്ഷണ സേന പിടികൂടി. ഇറാഖില്‍ നിന്നുള്ള ട്രോളറാണ് പിടികൂടിയത്. തീരസംരക്ഷണ സേനയും രഹസ്യാന്വേഷണ സംഘടനയായ റോയും സംയുക്തമായി നടത്തിയ നീക്കത്തിലാണ് ബോട്ടിനെന്‍ പിടികൂടിയത്.

ആലപ്പുഴയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ജീവനക്കാര്‍ അടക്കമുള്ള ബോട്ട് തീരസംരക്ഷണ സേന വിഴിഞ്ഞത്ത് എത്തിച്ചു. അതീവ രഹസ്യ നീക്കത്തിലൂടെ പിടികൂടിയ വിദേശ ബോട്ടിനെക്കുറിച്ചുള്ള വിവരങ്ങളൊന്നും സേനാധികൃതര്‍ പുറത്തുവിട്ടിട്ടില്ല. അതേസമയം മയക്കുമരുന്ന് കള്ളക്കടത്ത് നടത്തുന്നവരാണ് പിടിയിലായതെന്‍ സൂചനകളുണ്ട്.

വിഴിഞ്ഞം തുറമുഖത്തേക്ക് ട്രോളറിനെ എത്തിക്കുന്നതിനു വേണ്ട നടപടികള്‍ കൈക്കൊള്ളുന്നതിനൊപ്പം അടിയന്തിര സാഹചര്യം നേരിടുന്നതിനും തയാറായിരിക്കാനും തീരസംരക്ഷണസേനയുടെ വിഴിഞ്ഞത്തെ സ്റ്റേഷനോട് കൊച്ചി കേന്ദ്രത്തില്‍ നിന്നും നിര്‍ദേശം നല്‍കി. സംഭവത്തില്‍ റോയുടെ ഇടപെടല്‍ ഉള്ളതിനാല്‍ വിവരങ്ങള്‍ രഹസ്യമാക്കി വയ്ക്കാനാണ് നിര്‍ദ്ദേശം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :