കോഴിക്കോട് സ്ഫോടനം, ഒരാള്‍ക്ക് പരിക്ക്

സ്ഫോടനം, കോഴിക്കോട്, പൊലീസ്, ഇലക്ട്രിക് ഡിറ്റണേറ്റര്‍
കോഴിക്കോട്| VISHNU.NL| Last Modified വെള്ളി, 17 ഒക്‌ടോബര്‍ 2014 (17:56 IST)


കോഴിക്കോട് കായക്കൊടിക്ക് സമീപം സ്‌ഫോടനം. ഒരാള്‍ക്ക് പരിക്കേറ്റു. കായക്കൊടി യു പി സ്‌കൂളിന് സമീപമാണ് സ്ഫോടനം നടന്നത്. പ്രദേശത്ത് മാലിന്യ കൂമ്പാരത്തിന് തീയിട്ടപ്പോളാണ് സ്ഫോടനം നടന്നത്. അന്യസംസ്ഥാന തൊഴിലാളിയായ ഹക്കീമിനാണ് പരിക്കേറ്റത്.

ഇയാളുടെ പരിക്ക് സാരമുള്ളതല്ല. സംഭവത്തെ തുടര്‍ന്ന് നടത്തിയ പരിശോധയില്‍ 12 ഇലക്ട്രിക് ഡിറ്റണേറ്ററുകള്‍ കണ്ടെത്തി. വര്‍ഷങ്ങളായി മണ്ണിനടിയില്‍ കിടന്ന ഡിറ്റണേറ്ററുകളാണ് പൊട്ടിത്തെറിച്ചതെന്നാണ് പോലീസ് നിഗമനം. പോലീസ് അന്വേഷണം ആരംഭിച്ചു.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :